---
title: "കോട്ടൂരില്‍ സുദൃഢം ക്യാമ്പയിന്‍ വിളംബര ജാഥ നടത്തി "
english_title: "Sudridham campaign held a march in Kotur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74222/sudridham-campaign-held-a-march-in-kotur"
published_at: "2022-10-13T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347c7eb75bee_1kottur.jpg"
keywords: []
---

# കോട്ടൂരില്‍ സുദൃഢം ക്യാമ്പയിന്‍ വിളംബര ജാഥ നടത്തി 

> **Lead Summary:**  **കൂട്ടാലിട**: കോട്ടൂരില്‍ സുദൃഢം ക്യാമ്പയിന്‍ വിളംബര ജാഥ നടത്തി. കുടുംബശ്രീ ശാക്തീകരണം ലക്ഷ്യമിടുന്ന സുദൃഢം ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിളംബര ജാഥ നടത്തിയത്.

## Article Content

 **കൂട്ടാലിട**: കോട്ടൂരില്‍ സുദൃഢം ക്യാമ്പയിന്‍ വിളംബര ജാഥ നടത്തി. കുടുംബശ്രീ ശാക്തീകരണം ലക്ഷ്യമിടുന്ന സുദൃഢം ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിളംബര ജാഥ നടത്തിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ യു.എം. ഷീന അദ്ധ്യക്ഷത വഹിച്ചു.

പുതിയ കുടുംബശ്രീകള്‍ രൂപീകരിക്കുക, പുതിയ അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുക, നിഷ്‌ക്രിയമായ കുടുംബശ്രീകളെ ശക്തിപെടുത്തുക, പ്രത്യേക അയല്‍ക്കൂട്ടങ്ങളെ ശാക്തീകരിക്കുക, വിട്ടുപോയ അംഗങ്ങളെ തിരിച്ചെത്തിക്കുക, പരിശീലനങ്ങള്‍ നല്‍കുക എന്നിവയാണ് സുദൃഢം ക്യാമ്പയിനിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

കൂട്ടാലിടയില്‍ നടന്ന പരിപാടിയില്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു കൈപ്പങ്ങല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നഫീസ വഴുതിനപറ്റ, വാര്‍ഡ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74222/sudridham-campaign-held-a-march-in-kotur)