---
title: "ആവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ്: സര്‍ക്കാരുകളുടെ നിസ്സംഗത അവസാനിപ്പിക്കണം "
english_title: "Commodity price hike: Governments' indifference must end"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74291/commodity-price-hike-governments-indifference-must-end"
published_at: "2022-10-13T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634823023c322_OBIT_CARD_JPG.JPG"
keywords: []
---

# ആവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ്: സര്‍ക്കാരുകളുടെ നിസ്സംഗത അവസാനിപ്പിക്കണം 

> **Lead Summary:** **പേരാമ്പ്ര: **ആവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് സര്‍ക്കാരുകളുടെ നിസ്സംഗത അവസാനിപ്പിക്കണമെന്ന് മഹിളജനത ജില്ലാപ്രസിഡന്റ് എം.പി അജിത.

## Article Content

**പേരാമ്പ്ര: **ആവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് സര്‍ക്കാരുകളുടെ നിസ്സംഗത അവസാനിപ്പിക്കണമെന്ന് മഹിളജനത ജില്ലാപ്രസിഡന്റ് എം.പി അജിത.

അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലകള്‍ കുത്തനെ വര്‍ധിക്കുമ്പോഴും നമ്മളുടെ കര്‍ഷകോല്‍പ്പന്നങ്ങളായ തേങ്ങയുടെയും റബ്ബറിന്റെയും വില കുത്തനെ ഇടിഞ്ഞു സാധാരണക്കാര്‍ നട്ടം തിരിയുമ്പോഴും ഭരണാധികാരികള്‍ നിസംഗതയാണ് കാണിക്കുന്നതെന്നും അത് തിരുത്തണമെന്നും മഹിളജനത ജില്ലാപ്രസിഡന്റ് എം.പി അജിത ആവശ്യപ്പെട്ടു.

മഹിളാജനത ചെറുവണ്ണൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിന്ദു വാസരം ആദ്യക്ഷയായി. മഹിളാജനത സംസ്ഥാന വൈസ് പ്രസിഡന്റ് പി മോനിഷ മുഖ്യ പ്രഭാഷണം നടത്തി. എം.കെ സതി, കെ നിഷിത, നിന്‍ഷി രാജേഷ്, പി.കെ റഹ്മത്ത്, സി രാധ, ടി ബീന, പ്രശാന്തിനി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74291/commodity-price-hike-governments-indifference-must-end)