---
title: "അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജാഗ്രതാ കൂട്ടായ്മകള്‍ രൂപപ്പെടണം: പി.എം ഷബീറലി "
english_title: "Vigilance groups should be formed against superstitions: PM Shabirali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74318/vigilance-groups-should-be-formed-against-superstitions-pm-shabirali"
published_at: "2022-10-13T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634836d6d3252_OBIT_CARD_JPG.JPG"
keywords: []
---

# അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജാഗ്രതാ കൂട്ടായ്മകള്‍ രൂപപ്പെടണം: പി.എം ഷബീറലി 

> **Lead Summary:** **മേപ്പയൂര്‍:** നരബലി പോലുള്ള പ്രാകൃത ആചാരങ്ങളും അന്ധവിശ്വാസങ്ങളും ആധുനിക സമൂഹത്തിലും നടക്കുന്നു എന്നത് ദു:ഖകരമാണ്. സമൂഹത്തില്‍ നിന്നും തുടച്ചു നീക്കപ്പെട്ട ഇത്തരം അനാചാരങ്ങള്‍ വീണ്ടും നടക്കുമ്പോള്‍ നവോത്ഥാന മൂല്യങ്ങളാണ് നഷ്ടപ്പെടുന്നത്.

## Article Content

**മേപ്പയൂര്‍:** നരബലി പോലുള്ള പ്രാകൃത ആചാരങ്ങളും അന്ധവിശ്വാസങ്ങളും ആധുനിക സമൂഹത്തിലും നടക്കുന്നു എന്നത് ദു:ഖകരമാണ്. സമൂഹത്തില്‍ നിന്നും തുടച്ചു നീക്കപ്പെട്ട ഇത്തരം അനാചാരങ്ങള്‍ വീണ്ടും നടക്കുമ്പോള്‍ നവോത്ഥാന മൂല്യങ്ങളാണ് നഷ്ടപ്പെടുന്നത്.

അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന് ജാഗ്രതാ കൂട്ടായ്മകള്‍ രൂപപ്പെടണം ഇതിനു വേണ്ടി യുവജന പ്രസ്ഥാനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ പി.എം ഷബീറലി പറഞ്ഞു.

ലോഹ്യാ ദിനത്തില്‍ യുവജനതാദള്‍ സംഘടിപ്പിച്ച കൊഴുക്കല്ലൂര്‍ മേഖലാ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം പ്രമീഷ് അദ്ധ്യക്ഷയായി. എല്‍ജെഡി ജില്ലാ സെക്രട്ടറി ജെ.എന്‍ പ്രേംഭാസിന്‍ ലോഹ്യ അനുസ്മരണ പ്രഭാഷണം നടത്തി.

എല്‍ജെഡി ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കെ.എം ബാലന്‍, ബി.ടി സുധീഷ് കുമാര്‍, പി ബാലകൃഷ്ണന്‍ കിടാവ്, കെ.കെ നിഷിത, മിനി അശോകന്‍, കെ.ലിഗേഷ്, ലിന്‍സ ചന്ദ്രന്‍, പി.കെ ലാലു പ്രസാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74318/vigilance-groups-should-be-formed-against-superstitions-pm-shabirali)