---
title: "നേരത്തെ പ്രതിരോധിക്കാം ജീവിതശൈലി രോഗങ്ങളെ; ജീവതാളം പഞ്ചായത്തുതല ശില്പ്പശാല സംഘടിപ്പിച്ച് പേരാമ്പ്ര പഞ്ചായത്ത് "
english_title: "Lifestyle diseases can be prevented early; Jeevathalam panchayat level workshop organized by Perampra Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74334/lifestyle-diseases-can-be-prevented-early-jeevathalam-panchayat-level-workshop-organized-by-perampra-panchayat"
published_at: "2022-10-13T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63484b80e7294_OBIT_CARD_JPG.JPG"
keywords: []
---

# നേരത്തെ പ്രതിരോധിക്കാം ജീവിതശൈലി രോഗങ്ങളെ; ജീവതാളം പഞ്ചായത്തുതല ശില്പ്പശാല സംഘടിപ്പിച്ച് പേരാമ്പ്ര പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമ പഞ്ചായത്തും താലൂക് ആശുപത്രിയും സംയുക്തമായി ജീവിത ശൈലീ രോഗ സമ്പര്‍ക്ക പരിപാടിയായ ജീവതാളം പഞ്ചായത്ത്തല ശില്പ്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമ പഞ്ചായത്തും താലൂക് ആശുപത്രിയും സംയുക്തമായി ജീവിത ശൈലീ രോഗ സമ്പര്‍ക്ക പരിപാടിയായ ജീവതാളം പഞ്ചായത്ത്തല ശില്പ്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിതരീതികളിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിര്‍ണയവും നിയന്ത്രണവും ലക്ഷ്യമാക്കിക്കൊണ്ട് വിഭാവനം ചെയ്യുന്ന ഒരു സമഗ്ര സാമൂഹ്യ അധിഷ്ഠിത ജീവിത ശൈലി രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയാണ് ജീവതാളം പദ്ധതി.

ആരോഗ്യകരമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ ജീവിത ശൈലി ഇതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.എം.റീന അധ്യക്ഷയായി.

താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.കെ.വിനോദ് വിഷയത്തില്‍ മുഖ്യവതരണം നടത്തി. പേരാമ്പ്ര താലൂക് ആശുപത്രി ഡയറ്റിഷ്യന്‍ ആഷിമ മുസ്തഫ, കൂത്താളി കുടുംബരോഗ്യകേന്ദ്രം ജെഎച്ച്‌ഐ മനു എന്നിവര്‍ ക്ലാസ്സെടുത്തു.

ബ്‌ളോക് മെമ്പര്‍ കെ.കെ.ലിസി, പഞ്ചായത്ത് മെമ്പര്‍മാരായ മിനി പൊന്‍പറ, പ്രിയേഷ്, കെ.കെ പ്രേമന്‍, വിനോദ് തിരുവോത്ത്, പഞ്ചായത്ത് സെക്രെട്ടറി എല്‍.എന്‍. ഷിജു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ. ശരത് കുമാര്‍ സ്വാഗതവും വി.ഒ. അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74334/lifestyle-diseases-can-be-prevented-early-jeevathalam-panchayat-level-workshop-organized-by-perampra-panchayat)