---
title: "ഒമ്പതാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി "
english_title: "Complaint that an attempt was made to abduct a ninth grader atholi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74365/complaint-that-an-attempt-was-made-to-abduct-a-ninth-grader-atholi"
published_at: "2022-10-14T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6348f41d5fdd2_1kidnap.jpg"
keywords: []
---

# ഒമ്പതാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി 

> **Lead Summary:** **അത്തോളി**: ഒമ്പതാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. നീല ഒമ്‌നി വാനിലെത്തിയ മൂന്നംഗ സംഘമാണ് ബുധനാഴ്ച രാവിലെ വിദ്യാര്‍ഥിയെ പിടിച്ചു വലിച്ചു വാനില്‍ കയറ്റാന്‍ ശ്രമിച്ചത്.

## Article Content

**അത്തോളി**: ഒമ്പതാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. നീല ഒമ്‌നി വാനിലെത്തിയ മൂന്നംഗ സംഘമാണ് ബുധനാഴ്ച രാവിലെ വിദ്യാര്‍ഥിയെ പിടിച്ചു വലിച്ചു വാനില്‍ കയറ്റാന്‍ ശ്രമിച്ചത്.

രാവിലെ 7 മണിയോടെ ട്യൂഷന് പോകുമ്പോഴാണ് സംഭവം. വഴി ചോദിച്ചാണ് സംഘം കുട്ടിയെ അടുത്തേക്ക് വിളിച്ചത്. പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ല. എന്നാല്‍ കുട്ടി സംഘാംഗത്തിന്റെ കയ്യില്‍ കടിച്ചു കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.

അത്തോളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാറിന്റെ മകനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. അത്തോളി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

പൊലീസില്‍ അറിയിച്ചെങ്കിലും പരാതിക്കാര്‍ തന്നെ സമീപത്തെ സി.സി.ടിവികള്‍ നോക്കാനാണ് എസ്.എച്ച്.ഒ പറഞ്ഞതെന്ന് സന്ദീപ് കുമാര്‍ ആരോപിച്ചു. എന്നാല്‍ ഇത്തരമൊരു പരാതി രേഖാമൂലം കിട്ടിയിട്ടില്ലെന്ന് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിതേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74365/complaint-that-an-attempt-was-made-to-abduct-a-ninth-grader-atholi)