---
title: "പത്മശ്രീ കൈതപ്രത്തിന്റെ സാന്നിധ്യത്തില്‍ പാട്ട് പാടാന്‍ അവസരം "
english_title: "Opportunity to sing in the presence of Padma Shri Kaitapram kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74392/opportunity-to-sing-in-the-presence-of-padma-shri-kaitapram-kozhikkod"
published_at: "2022-10-14T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63490df281627_1music.jpg"
keywords: []
---

# പത്മശ്രീ കൈതപ്രത്തിന്റെ സാന്നിധ്യത്തില്‍ പാട്ട് പാടാന്‍ അവസരം 

> **Lead Summary:** **കോഴിക്കോട്:** പത്മശ്രീ കൈതപ്രത്തിന്റെ സാന്നിധ്യത്തില്‍ പാട്ട് പാടാന്‍ അവസരം. കോഴിക്കോട് ലോകസമാധാന സന്ദേശത്തിനായി ഐക്യരാഷ്ട്ര സ്ഥാപക ദിനമായ ഒക്ടോബര്‍ 24 ദീപാവലി ദിനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**കോഴിക്കോട്:** പത്മശ്രീ കൈതപ്രത്തിന്റെ സാന്നിധ്യത്തില്‍ പാട്ട് പാടാന്‍ അവസരം. കോഴിക്കോട് ലോകസമാധാന സന്ദേശത്തിനായി ഐക്യരാഷ്ട്ര സ്ഥാപക ദിനമായ ഒക്ടോബര്‍ 24 ദീപാവലി ദിനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കോഴിക്കോട് തിരുവണ്ണൂര്‍ സ്വാതി കലാക്ഷേത്രയില്‍ വച്ച് ഗ്ലോബല്‍ പീസ് ട്രസ്റ്റും സ്വാതി സംഗീത കേന്ദ്രയും ചേര്‍ന്നൊരുക്കുന്ന സംഗീതാര്‍ച്ചനയില്‍ 25 വയസ്സിന് താഴെയുള്ളവര്‍ക്കാണ് അവസരം.

നാടന്‍പാട്ട്, സിനിമാ ഗാനം, ലളിതഗാനം എന്നിവ ഒറ്റയ്ക്കും ഗ്രൂപ്പായും അവതരിപ്പിക്കാം പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 16-ന് മുമ്പ് ഈ നമ്പറില്‍ ബന്ധപ്പെടുക: 9995891768, 9495619447.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74392/opportunity-to-sing-in-the-presence-of-padma-shri-kaitapram-kozhikkod)