---
title: "ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍; പോളിംഗ് സ്റ്റേഷനുകളില്‍ ഒക്ടോബര്‍ 16 ന് ക്യാമ്പ് "
english_title: "Aadhaar-Voter ID linking; Camp on October 16 at polling stations perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74399/aadhaar-voter-id-linking-camp-on-october-16-at-polling-stations-perambra"
published_at: "2022-10-14T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634913b68165b_1votter.jpg"
keywords: []
---

# ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍; പോളിംഗ് സ്റ്റേഷനുകളില്‍ ഒക്ടോബര്‍ 16 ന് ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര:**വോട്ടര്‍ ഐഡി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 16 ന് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനപ്രതിനിധികളുടെയും കുടുംബശ്രീയുടെയും - സഹകരണത്തോടെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും വില്ലേജ് ഓഫീസ് ജീവനക്കാരും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

## Article Content

**പേരാമ്പ്ര:**വോട്ടര്‍ ഐഡി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 16 ന് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനപ്രതിനിധികളുടെയും കുടുംബശ്രീയുടെയും - സഹകരണത്തോടെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും വില്ലേജ് ഓഫീസ് ജീവനക്കാരും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഇതുവരെ ലിങ്കിങ്ങ് പൂര്‍ത്തീകരിക്കാത്ത വോട്ടര്‍മാര്‍ ക്യാമ്പിലെത്തി ഈ അവസരം - വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടന്നു വരുന്ന ആധാര്‍ ഐഡി കാര്‍ഡ് ബന്ധിപ്പിക്കല്‍ ജില്ലയില്‍ 34.69% പൂര്‍ത്തീകരിച്ചു.

വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കല്‍, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കല്‍ എന്നിവയാണ് ഇതിന്റെ ലക്ഷ്യം. നിലവില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തിയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന മൊബൈല്‍ ആപ്പിലൂടെയും വോട്ടര്‍ പോര്‍ട്ടല്‍ (www.nvsp.in) വഴിയും വോട്ടര്‍ ഐഡി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നടത്തിവരുന്നുണ്ട്.

ജില്ലയില്‍ ആകെയുളള 2526475 വോട്ടര്‍മാരില്‍ നിലവില്‍ 876584 വോട്ടര്‍മാര്‍ ഇതിനോടകം തന്നെ ലിങ്കിങ്ങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളും റസിഡന്‍സ് അസോസിയേഷനുകളിലും ക്യാമ്പുകള്‍ നടക്കുന്നുണ്ട്.

ജില്ലയിലെ എല്ലാ വില്ലേജ്, താലൂക്ക് ഓഫീസുകളിലും ജില്ലാ ഇലക്ഷന്‍ വിഭാഗത്തിലും (കലക്ടറേറ്റ്) വോട്ടര്‍ ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡ് ലിങ്കിങ്ങുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74399/aadhaar-voter-id-linking-camp-on-october-16-at-polling-stations-perambra)