---
title: "പേരാമ്പ്രയില്‍ തേങ്ങ കൂടയ്ക്ക് തീപിടിച്ച് കനത്ത നഷ്ടം"
english_title: "Heavy loss due to fire in Perampra coconut shed "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74428/heavy-loss-due-to-fire-in-perampra-coconut-shed"
published_at: "2022-10-14T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634935648d5d1_1thee.jpg"
keywords: []
---

# പേരാമ്പ്രയില്‍ തേങ്ങ കൂടയ്ക്ക് തീപിടിച്ച് കനത്ത നഷ്ടം

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയില്‍ തേങ്ങ കൂടയ്ക്ക് തീപിടിച്ച് കനത്ത നഷ്ടം സംഭവിച്ചു. മരുതേരി ഊടുവഴി നീലഞ്ചേരിക്കണ്ടി കണാരന്റെ തേങ്ങ കൂടയാണ് പൂര്‍ണമായും കത്തിനശിച്ചത്.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയില്‍ തേങ്ങ കൂടയ്ക്ക് തീപിടിച്ച് കനത്ത നഷ്ടം സംഭവിച്ചു. മരുതേരി ഊടുവഴി നീലഞ്ചേരിക്കണ്ടി കണാരന്റെ തേങ്ങ കൂടയാണ് പൂര്‍ണമായും കത്തിനശിച്ചത്.

ഉണ്ട കൊപ്രയാക്കാന്‍ സൂക്ഷിച്ച 2500 തേങ്ങയും മറ്റു മരത്തടികളും അടങ്ങിയ കൂടയ്ക്കാണ് തീപിടിച്ചത്. ഇന്നലെ (വ്യാഴം) രാത്രി 12 മണിയോടെയാണ് സംഭവം.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുമ്പോള്‍ തീ ആളി പടരുകയായിരുന്നു. ഉടന്‍തന്നെ അഗ്‌നിരക്ഷാസേന തീ കെടുത്തിയത് വന്‍ അപകടം ഒഴുവായി. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74428/heavy-loss-due-to-fire-in-perampra-coconut-shed)