---
title: "എംഎം അഗ്രി പാര്‍ക്ക് നിങ്ങള്‍ക്കായി വിനോദ വിസ്മയം ഒരുക്കുന്നു"
english_title: "MM Agri Park prepares an entertainment wonder for you kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74432/mm-agri-park-prepares-an-entertainment-wonder-for-you-kuttiyadi"
published_at: "2022-10-14T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6349397c39a02_1mm_agree.jpg"
keywords: []
---

# എംഎം അഗ്രി പാര്‍ക്ക് നിങ്ങള്‍ക്കായി വിനോദ വിസ്മയം ഒരുക്കുന്നു

> **Lead Summary:** **കുറ്റ്യാടി :** എംഎം അഗ്രി പാര്‍ക്ക് നിങ്ങള്‍ക്കായി വിനോദ വിസ്മയം ഒരുക്കുന്നു. എംഎം അഗ്രി പാര്‍ക്കില്‍ രാവിലെ 10 മണി മുതല്‍ രാത്രി 8 മണിവരെ ബോട്ടിംഗ് ആസ്വദിക്കാം.

## Article Content

**കുറ്റ്യാടി :** എംഎം അഗ്രി പാര്‍ക്ക് നിങ്ങള്‍ക്കായി വിനോദ വിസ്മയം ഒരുക്കുന്നു. എംഎം അഗ്രി പാര്‍ക്കില്‍ രാവിലെ 10 മണി മുതല്‍ രാത്രി 8 മണിവരെ ബോട്ടിംഗ് ആസ്വദിക്കാം.

മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമാവുകയാണ്. എംഎം അഗ്രി പാര്‍ക്കില്‍ കാഴ്ചകളുടെ വര്‍ണ്ണ വിസ്മയം ആസ്വദിക്കാം. കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാര്‍ക്കായ വേളം പെരുവയലിലെ എംഎം അഗ്രി പാര്‍ക്ക് വര്‍ണ്ണ കാഴചകളുടെ മാസ്മരിക ലോകം ഒരുക്കിയിരിക്കുന്നു.

മലബാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമായ എംഎം അഗ്രി പാര്‍ക്ക് പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്, കുതിര സവാരി, കുട്ടികള്‍ക്കുള്ള പാര്‍ക്ക് അഗ്രികള്‍ച്ചര്‍ മ്യൂസിയം, കൗ ഫാം, മിനി സൂ, കണ്‍വന്‍ഷന്‍ സെന്റര്‍, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങള്‍ എം.എം അഗ്രി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിന്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോള്‍ എം.എം. അഗ്രി പാര്‍ക്ക് കുടുംബങ്ങള്‍ക്കും, യാത്രാപ്രേമികള്‍ക്കും പുതിയ വിസമയം തീര്‍ക്കുകയാണ്.

ഞായറാഴ്ചകളില്‍ ഗാനമേളയും, മാജിക്കും പോലുള്ള വിനോദ പരിപാടികള്‍ ഒരുക്കി സന്ദര്‍ശകര്‍ക്ക് ആഘോഷത്തിന്റേയും ,ആഹ്ലാദത്തിന്റെയും അപൂര്‍വ്വ നിമിഷങ്ങളാണ് എംഎം അഗ്രി പാര്‍ക്ക് സമ്മാനിക്കുന്നത്.

പ്രവര്‍ത്തനമാരംഭിച്ച് അധികം വൈകാതെ തന്നെ മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറിയ എംഎം അഗ്രി പാര്‍ക്ക് കൂടുതല്‍ കാഴ്ചകളും ,വിനോദവുമൊരുക്കി സന്ദര്‍ശക്കര്‍ക്ക് വിസമയം തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74432/mm-agri-park-prepares-an-entertainment-wonder-for-you-kuttiyadi)