---
title: "പന്തിരിക്കര കോക്കാട് പാറച്ചാല്‍ മല സത്യാഗ്രഹ പന്തല്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു "
english_title: "BJP leaders visited Pandirikara Kokkad Parachal Mala Satyagraha Pandal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74473/bjp-leaders-visited-pandirikara-kokkad-parachal-mala-satyagraha-pandal"
published_at: "2022-10-14T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63496c5ed0401_OBIT_CARD_JPG.JPG"
keywords: []
---

# പന്തിരിക്കര കോക്കാട് പാറച്ചാല്‍ മല സത്യാഗ്രഹ പന്തല്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു 

> **Lead Summary:** **പേരാമ്പ്ര : **പന്തിരിക്കര കോക്കാട് പാറച്ചാല്‍ മല സംരക്ഷിക്കാന്‍ അധികൃതര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **പന്തിരിക്കര കോക്കാട് പാറച്ചാല്‍ മല സംരക്ഷിക്കാന്‍ അധികൃതര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആവശ്യപ്പെട്ടു.

400 ല്‍ അധികം കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്തെ ഏക്കര്‍ കണക്കിന് ഭൂമികള്‍ പൊന്നിന്‍ വില കൊടുത്ത് വാങ്ങിക്കൂട്ടി പാരിസ്ഥിതിക അഘാതം മനസ്സിലാക്കാതെ തണല്‍ സൊസെറ്റിയുടെ പേരില്‍ നടത്തുന്ന പ്രവര്‍ത്തനം പ്രതിഷേധാര്‍ഹമാണ്.

നിരവധി അരോപണങ്ങള്‍ നേരിടുന്ന സമയത്ത് തണല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത് ദുരുഹത വര്‍ദ്ധിപ്പിക്കുന്നു. നാട്ടുകാരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുന്ന അധിക്യതരുടെ നടപടി അപലപനീയമാണ്. പാറച്ചാല്‍ മല സംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ കോക്കാട് നടക്കുന്ന സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കെ.കെ രജീഷ്.

സംരക്ഷണ സമിതിയുടെ പ്രക്ഷോഭത്തിന് ബിജെപി പൂര്‍ണ്ണ പിന്തുന്ന നല്‍കുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി. ബിജെപി നേതാക്കളായ രാഗേഷ് തറമല്‍, കെ.രാഘവന്‍ , സി.കെ ലില, ഇ.ടി. ബാലന്‍, ലൈജൂ കല്ലൂര്‍, എം.കെ.ശശി, ബാബു മരുതിയാട്ട് എന്നിവര്‍ അദ്ദഹത്തോടൊപ്പം ഉണ്ടായിരുന്നു.

സമരസമിതി നേതാക്കളായ കെ.കെ മോഹനന്‍, അനിരുദ്ധന്‍, സിറാജ്, ബിനേഷ്, യൂസഫ് എം.വി. റോസ്‌ന, രമ്യ, സദ്ധ്യ, സിനി ചന്ദ്രന്‍, വി.പി ഭാസ്‌ക്കരവാര്യര്‍, പ്രവീണ്‍ കുമാര്‍ എന്നിവര്‍ നേതാക്കളെ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74473/bjp-leaders-visited-pandirikara-kokkad-parachal-mala-satyagraha-pandal)