---
title: "ജില്ലാ വോളിബോള്‍ ടീം കോച്ചിങ്ങ് ക്യാമ്പ് കുറ്റ്യാടി ഐഡിയല്‍ കോളേജില്‍ "
english_title: "District Volleyball Team Coaching Camp at Kuttyadi Ideal College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74482/district-volleyball-team-coaching-camp-at-kuttyadi-ideal-college"
published_at: "2022-10-14T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63497506d8f91_OBIT_CARD_JPG.JPG"
keywords: []
---

# ജില്ലാ വോളിബോള്‍ ടീം കോച്ചിങ്ങ് ക്യാമ്പ് കുറ്റ്യാടി ഐഡിയല്‍ കോളേജില്‍ 

> **Lead Summary:** **പാലേരി: **കോഴിക്കോട് ജില്ലാ അണ്ടര്‍ 17 വോളിബോള്‍ ടീമിന്റെ ഒരാഴ്ചക്കാലത്തെ പരിശീലന ക്യാമ്പ് കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സില്‍ ആരംഭിച്ചു.

## Article Content

**പാലേരി: **കോഴിക്കോട് ജില്ലാ അണ്ടര്‍ 17 വോളിബോള്‍ ടീമിന്റെ ഒരാഴ്ചക്കാലത്തെ പരിശീലന ക്യാമ്പ് കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സില്‍ ആരംഭിച്ചു.

ഐഡിയല്‍ കോളേജിലെ കായികാധ്യാപകനും, സംസ്ഥാന തല വോളി ബോള്‍ പരിശീലകനുമായ ടി.പി അന്‍സാറിന്റെയും, സീനിയര്‍ കോച്ച് മുഹമ്മദ് വേളത്തിന്റെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുക.

ഐഡിയല്‍ കോളേജ് അധ്യാപികയും, മുന്‍ ജില്ലാ വോളി ബോള്‍ താരവുമായ പി.പി ലിജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ: പി.എം.  ജവഹര്‍ലാൽ അധ്യക്ഷത വഹിച്ചു. 

കോളേജ് മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എം.എം ജാഫര്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കി പരിചയപ്പെട്ടു. എം.എം ജാഫര്‍, ടി.പി അന്‍സാര്‍, ഡോ. പി.എം. ജവഹര്‍ലാല്‍ , പി.പി ലിജി, മുഹമ്മദ് സിറാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74482/district-volleyball-team-coaching-camp-at-kuttyadi-ideal-college)