---
title: "നൊച്ചാട്ടുകാര്‍ ഇനി സുരക്ഷിതരാണ്: അപകട സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപനം നടത്തി"
english_title: "Nochats are now safe: accident safety insurance scheme announced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74500/nochats-are-now-safe-accident-safety-insurance-scheme-announced"
published_at: "2022-10-14T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63498767f08d5_c.JPG"
keywords: []
---

# നൊച്ചാട്ടുകാര്‍ ഇനി സുരക്ഷിതരാണ്: അപകട സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപനം നടത്തി

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കുമുള്ള അപകട സുരക്ഷ ഇന്‍ഷൂറന്‍സ് പദധതി (പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന )100 % പൂര്‍ത്തീകരിച്ചതിന്റെ ഔപചാരിക പ്രഖ്യാപനം നടത്തി. കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ: തേജ് ലോഹിത് റെഡ്ഡി IAS സബൂര്‍ണ്ണ പ്രഖ്യാപനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കുമുള്ള അപകട സുരക്ഷ ഇന്‍ഷൂറന്‍സ് പദധതി (പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന )100 % പൂര്‍ത്തീകരിച്ചതിന്റെ ഔപചാരിക പ്രഖ്യാപനം നടത്തി. കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ: തേജ് ലോഹിത് റെഡ്ഡി IAS സബൂര്‍ണ്ണ പ്രഖ്യാപനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍, സ്ഥിരം സമിതി അധ്യക്ഷമാരായ ശോഭന വൈശാഖ്, ഷിജി കൊട്ടാരക്കല്‍ പിഎംഎസ്ബിവൈ കോഡിനേറ്റര്‍മ്മാരായ കെ.ഗോപിനാഥന്‍, വിശ്വന്‍ മഠത്തില്‍, അല്‍ഫോണ്‍സ് തോമസ്, ഗ്രാമീണ ബാങ്ക് മാനേജര്‍ ധന്യ എന്നിവര്‍ സംസാരിച്ചു.

നൊച്ചാട്ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിജേഷ് അരവിന്ദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74500/nochats-are-now-safe-accident-safety-insurance-scheme-announced)