---
title: "പിടിഎ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനായില്ല "
english_title: "PTA general body meeting failed to elect new office bearers naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74574/pta-general-body-meeting-failed-to-elect-new-office-bearers-naduvannur"
published_at: "2022-10-15T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a50ef9c5b4_1ghss.jpg"
keywords: []
---

# പിടിഎ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനായില്ല 

> **Lead Summary:** **നടുവണ്ണൂര്‍:** പിടിഎ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനായില്ല. നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പി.ടി.എ ജനറല്‍ ബോഡി യോഗം നടന്നു.

## Article Content

**നടുവണ്ണൂര്‍:** പിടിഎ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനായില്ല. നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പി.ടി.എ ജനറല്‍ ബോഡി യോഗം നടന്നു.

2021-2022 വാര്‍ഷത്തേ വരവ് ചിലവ് കണക്കും, റിപ്പോര്‍ട്ടും അവതരിപ്പിച്ച് അംഗീകാരം നല്‍കി. തുടര്‍ന്ന് നിലവിലെ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.

2022 - 2023 വര്‍ഷത്തേ പുതിയ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ട് പാനലുകള്‍ വന്നതിനെ തുടര്‍ന്ന് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കാത്ത സാഹചര്യം വന്നതിനാല്‍ നവംബര്‍ ഒന്നാം തിയ്യതിയിലേക്ക് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണുണ്ടായത്.

ഇലക്ഷന്‍ നടക്കുമെന്ന പ്രതീതിയുള്ളതിനാല്‍ വന്‍ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. ജനറല്‍ ബോഡി യോഗത്തില്‍ അക്ബറലി അധ്യക്ഷത വഹിച്ചു. സി. സാജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രിന്‍സിപ്പാള്‍ ലൈജു വിജയന്‍ , ബ്ലോക്ക് അംഗം എം.കെ. ജലീല്‍, എസ്.എം.സി. ചെയര്‍മാന്‍ അഷറഫ് പുതിയപുറം, സജീവന്‍ നാഗത്ത്, ഷിബീഷ് എന്നിവര്‍ സംസാരിച്ചു. പി.സി. സാജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ നൂറുകണക്കിന് രക്ഷിതാക്കള്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74574/pta-general-body-meeting-failed-to-elect-new-office-bearers-naduvannur)