---
title: "പേരാമ്പ്രയില്‍ നിരോധിത ലഹരി ഉത്പന്നങ്ങളുടെ വന്‍ വേട്ട"
english_title: "A massive hunt for banned intoxicants in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74586/a-massive-hunt-for-banned-intoxicants-in-perampra"
published_at: "2022-10-15T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a5d00b2057_1laha.jpg"
keywords: []
---

# പേരാമ്പ്രയില്‍ നിരോധിത ലഹരി ഉത്പന്നങ്ങളുടെ വന്‍ വേട്ട

> **Lead Summary:**  **പേരാമ്പ്ര:** പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലുമായി നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐപിഎസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് പേരാമ്പ്ര നിന്നും നിരോധിത ലഹരി ഉത്പന്നമായ കഞ്ചാവാണ് പിടികൂടിയത്.

## Article Content

 **പേരാമ്പ്ര:** പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലുമായി നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐപിഎസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് പേരാമ്പ്ര നിന്നും നിരോധിത ലഹരി ഉത്പന്നമായ കഞ്ചാവാണ് പിടികൂടിയത്.

തൃശൂരുകാരനായ യുവാവില്‍ നിന്നും വില്‍പനയ്ക്കായി തയ്യാറാക്കിയ പാക്കറ്റുകളിലാക്കിയ കഞ്ചാവാണ് പിടിച്ചെടുത്തത്. കാവുന്തറയില്‍ നിന്നും മറ്റൊരു സംഘാംഗത്തില്‍ നിന്നും കഞ്ചാവ് പിടികൂടി.

ലഹരി ഉല്‍പന്നങ്ങളായ ഹാന്‍സ്, കൂള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പേരാമ്പ്ര ടാക്‌സി സ്റ്റാന്റിനടുത്ത് കട നടത്തുന്ന മുതുവണ്ണാച്ച സ്വദേശി വിജയന്‍ എന്നയാള്‍ വില്‍പനയ്ക്കായി സൂക്ഷിച്ച ലഹരി ഉല്‍പന്നങ്ങളും പൊലീസ് കണ്ടെടുത്തു.

പേരാമ്പ്ര എഎസ്പിയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

പേരാമ്പ്ര എസ്എച്ച്ഒ എം. സജീവ് കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ ഹബീബുള്ള, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി.വിനീഷ്, അബ്ദുള്‍ റസാക്ക്, ശ്രീജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പേരാമ്പ്ര മേഖലയിലെ എല്ലാ സ്ഥലങ്ങളിലും പൊലീസ് നിരീക്ഷണം കര്‍ശനമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74586/a-massive-hunt-for-banned-intoxicants-in-perampra)