---
title: "നൊച്ചാട് ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം"
english_title: "Nochad Gram Panchayat has qualified for cleanliness status perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74649/nochad-gram-panchayat-has-qualified-for-cleanliness-status-perambra"
published_at: "2022-10-15T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a94258d8a0_1nochad.jpg"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്. ശുചിത്വ മാലിന്യം സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ശുചിത്വ പദവിക്ക് നൊച്ചാട് ഗ്രാമപഞ്ചായത്ത് അര്‍ഹത നേടി.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്. ശുചിത്വ മാലിന്യം സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ശുചിത്വ പദവിക്ക് നൊച്ചാട് ഗ്രാമപഞ്ചായത്ത് അര്‍ഹത നേടി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ജില്ലാ ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ നല്‍കുന്ന സാക്ഷ്യപത്രം, ഫലകം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം. സുനില്‍ കുമാര്‍ എന്നിവര്‍ ശുചിത്വ പദവി നിലനിര്‍ത്തുകയും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു.

7100 വീടുകളും 350 ന് അടുത്ത് സ്ഥാപനങ്ങളുമുള്ള നൊച്ചാട് പഞ്ചായത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് 34 അംഗങ്ങളുള്ള ഹരിതകര്‍മ്മ സേന പ്രവര്‍ത്തിക്കുന്നുണ്ട്.

പാഴ്വസ്തുക്കള്‍ തരംതിരിച്ച് സംസ്‌കരണത്തിന് കൈമാറുന്നതിന് നേരത്തെ ഉണ്ടായിരുന്ന താല്ക്കാലിക എംസിഫ്‌ന് പകരം നല്ല സൗകര്യങ്ങളോട് കൂടിയ സ്ഥിരം എം.സി.എഫ് സജ്ജമാക്കി. തരംതിരിച്ച പാഴ്വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി വരുന്നു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് സെമിനാര്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍, ഗ്രാമപഞ്ചായത്തംഗം സുമേഷ് തിരുവോത്ത്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍, റിസോഴ്‌സ് പേഴ്‌സണ്‍ ഷൈനി, ഹരിത സേന സെക്രട്ടറി കെ. ഷീജ എന്നിവര്‍ സംസാരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശോഭനാ വൈശാഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിഇഒ ടി.പി. ഷീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74649/nochad-gram-panchayat-has-qualified-for-cleanliness-status-perambra)