---
title: "തൊഴിലില്ലായ്മയ്‌ക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം "
english_title: "Against unemployment, youth movement for secular India perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74656/against-unemployment-youth-movement-for-secular-india-perambra"
published_at: "2022-10-15T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a995701c3d_1dyfi.jpg"
keywords: []
---

# തൊഴിലില്ലായ്മയ്‌ക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം 

> **Lead Summary:** ** പേരാമ്പ്ര:** തൊഴിലില്ലായ്മയ്‌ക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം. ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കാല്‍നട പ്രചരണ ജാഥയ്ക്ക് തുടക്കമായി.

## Article Content

** പേരാമ്പ്ര:** തൊഴിലില്ലായ്മയ്‌ക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം. ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കാല്‍നട പ്രചരണ ജാഥയ്ക്ക് തുടക്കമായി.

മുതുകാട് വെച്ച് നടന്ന പരിപാടി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി. ലിജീഷ് ജാഥ ലീഡര്‍ വി.കെ. അമര്‍ഷാഹിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഇ.കെ. അനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സൂരജ് മുതുകാട് അധ്യക്ഷത വഹിച്ചു.

ഉപ ലീഡര്‍ ആദിത്യ സുകുമാരന്‍, മാനേജന്‍, എം.എം. ജിജേഷ്, കെ. സുനില്‍, സി.കെ. രൂപേഷ് എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ 14,15,16 തിയ്യതികളില്‍ വിവിധ മേഖലകളില്‍ പര്യടനം നടത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74656/against-unemployment-youth-movement-for-secular-india-perambra)