---
title: "അന്ധവിശ്വാസങ്ങള്‍ക്കള്‍ക്കെതിരെ ദൃശ്യാവിഷ്‌കാര പ്രതിഷേധ ജാഥ സംഘടിപ്പിച്ച് നന്മ മേഖല കമ്മറ്റി "
english_title: "The Good Sector Committee organized a visual protest march against superstitions"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74703/the-good-sector-committee-organized-a-visual-protest-march-against-superstitions"
published_at: "2022-10-15T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ad2eb376a4_OBIT_CARD_JPG.JPG"
keywords: []
---

# അന്ധവിശ്വാസങ്ങള്‍ക്കള്‍ക്കെതിരെ ദൃശ്യാവിഷ്‌കാര പ്രതിഷേധ ജാഥ സംഘടിപ്പിച്ച് നന്മ മേഖല കമ്മറ്റി 

> **Lead Summary:** **പേരാമ്പ്ര: **അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരണങ്ങള്‍ക്കുമെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നാവശ്യമുയര്‍ത്തി കലാകാരന്‍മാരുടെ ദേശീയ സംഘടന 'നന്മ' മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ ദൃശ്യാവിഷ്‌കാര പ്രതിഷേധ ജാഥയും യോഗവും നടത്തി.

## Article Content

**പേരാമ്പ്ര: **അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരണങ്ങള്‍ക്കുമെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നാവശ്യമുയര്‍ത്തി കലാകാരന്‍മാരുടെ ദേശീയ സംഘടന 'നന്മ' മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ ദൃശ്യാവിഷ്‌കാര പ്രതിഷേധ ജാഥയും യോഗവും നടത്തി.

'നന്മ' മേഖല കമ്മറ്റിസെക്രട്ടറിയും നാടക-സിനിമ നടനുമായ കനവ് സുരേഷ് നായകത്വം വഹിച്ച് ജില്ലാ സെക്രട്ടറി രാജീവന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ജോസ് കൂരാച്ചുണ്ട് അധ്യക്ഷനായി.

വി.വി കുഞ്ഞിക്കണ്ണന്‍, രവി കൊഴക്കോടന്‍, ശ്രീധരന്‍ നൊച്ചാട്, ലതാ നാരായണന്‍, ഷൈലജ പേരാമ്പ്ര, മനോജ് കൂരാച്ചുണ്ട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74703/the-good-sector-committee-organized-a-visual-protest-march-against-superstitions)