---
title: "സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാര്‍ വളര്‍ന്നു വരണം; അഹമ്മത് ദേവര്‍ കോവില്‍"
english_title: "Socially responsible writers must grow; Ahmed Dewar Kovil perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74816/socially-responsible-writers-must-grow-ahmed-dewar-kovil-perambra"
published_at: "2022-10-16T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634c0f4482921_1_anusmaranam.jpg"
keywords: []
---

# സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാര്‍ വളര്‍ന്നു വരണം; അഹമ്മത് ദേവര്‍ കോവില്‍

> **Lead Summary:** ** പേരാമ്പ്ര:** സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാര്‍ ഉയര്‍ന്നു വരണമെന്നും തനിയാവര്‍ത്തനമല്ല ; മൗലികതയാണ് എഴുത്തുകാര്‍ ലക്ഷ്യമിടേണ്ടതെന്നും തുറമുഖ വകുപ്പു മന്ത്രി അഹമ്മത് ദേവര്‍ കോവില്‍ ഓര്‍മിപ്പിച്ചു. ഭാഷാശ്രീ മുന്‍ മുഖ്യപത്രാധിപര്‍ ആര്‍.കെ. രവിവര്‍മ്മ അനുസ്മരണവും സംസ്ഥാന - സാഹിത്യ പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

** പേരാമ്പ്ര:** സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാര്‍ ഉയര്‍ന്നു വരണമെന്നും തനിയാവര്‍ത്തനമല്ല ; മൗലികതയാണ് എഴുത്തുകാര്‍ ലക്ഷ്യമിടേണ്ടതെന്നും തുറമുഖ വകുപ്പു മന്ത്രി അഹമ്മത് ദേവര്‍ കോവില്‍ ഓര്‍മിപ്പിച്ചു. ഭാഷാശ്രീ മുന്‍ മുഖ്യപത്രാധിപര്‍ ആര്‍.കെ. രവിവര്‍മ്മ അനുസ്മരണവും സംസ്ഥാന - സാഹിത്യ പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സദന്‍ കല്‍പ്പത്തൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഴുത്തുകാരന്‍ ജോസഫ് പൂതക്കുഴി അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം സാഹിത്യകാരന്‍ രാജഗോപാലന്‍ കാരപ്പറ്റയും പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തല്‍ ഭാഷാശ്രീ മുഖ്യ പത്രാധിപര്‍ പ്രകാശന്‍ വെള്ളിയൂരും പുരസ്‌കാര കൃതികളുടെ അവലോകനം പ്രശസ്ത കഥാകൃത്ത് വി.പി. ഏലിയാസും നിര്‍വ്വഹിച്ചു.

ജോണ്‍സണ്‍ മാടത്തിനകത്ത് (ശാസ്ത്രം), രാജഗോപാലന്‍ കാരപ്പറ്റ (സാഹിത്യം ), രാജന്‍ കാവില്‍ (കലാരാഗം) എന്നിവര്‍ മന്ത്രിയില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി.

ഭാഷാശ്രീ മ്യൂസിക് ആല്‍ബം ഗാന രചയിതാവിനുള്ള ക്യാഷ് പ്രൈസ്സ് മന്ത്രിയില്‍ നിന്നും സുമാ ദാമോദര്‍ ഏറ്റുവാങ്ങി. ധന്യാ ഗീതാലയത്തിന്റെ ഇംഗ്ലീഷ് കവിതാ സമാഹാരം (Thoughts Frgamented ), നിഷ ബിജുവിന്റെ കവിതാ സമാഹാരം (കൊഴിയുന്ന പ്രണയം), പ്രീജാ പ്രജീഷിന്റെ കവിതാ സമാഹാരം (ഇനിയും എത്ര നാള്‍) എന്നീ പുസ്തകങ്ങളും മന്ത്രി പ്രകാശനം ചെയ്തു.

ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം സുഭാഷ് അറ്റുവശ്ശേരി (ബാലനോവല്‍), ഉണ്ണിക്കൃഷ്ണന്‍ കണ്ണാടിപ്പൊയിലിനു വേണ്ടി (ബാല കവിത) അമല്‍ദേവും ഏറ്റുവാങ്ങി.

സാഹിത്യ വിഭാഗത്തില്‍ കെ. കൊമ്മാട്ട് (കഥ-ഫാം റോഡ്), ഡോ. വി.എന്‍. സന്തോഷ് കുമാര്‍ (ലേഖനം - അകം പൊരുള്‍ ), പൂജ ഗീത ( കവിത - കൊത്തിവെച്ച ശിലകള്‍ക്കും പറയാനുണ്ട് ), പി.ജെ. ഈപ്പന്‍ ( കവിതാ നിരൂപണം - സര്‍ഗ നൗകയില്‍ ഒരു സ്വപ്നാടനം ) , കെ .ടി. ത്രേസ്യ ( യാത്രാവിവരണം - യൂറേപ്പ് ഒരു വിസ്മയം ), ടി.ടി. സരോജിനി (നാടകം - സൈന ), സന്ധ്യാ ജയേഷ് പുളിമാത്ത് (നോവല്‍ - പെയ്‌തൊഴിയാത്ത പ്രണയമേഘം), ഡോ. വേണു മരുതായിക്കു വേണ്ടി (ചെറുകഥാ വിവര്‍ത്തനം- ബംഗകഥാഗരിമ ), സഹദേവന്‍ മൂലാട് എ. വര്‍ഗീസ് വരവേലിനു വേണ്ടി (എന്റെ കുറിപ്പുകള്‍ - കുറിപ്പുകള്‍ ) ദേവദാസ് പാലേരി എന്നിവരും ഏറ്റുവാങ്ങി.

കവി വസന്തകുമാര്‍ വൈജയന്തിപുരം കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. സന്ധ്യാ ഷിഖില്‍ വെള്ളിയൂര്‍, കെ.എം. ആചാരി, ശ്രീധരന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. സഹദേവന്‍ മൂലാട്, ബാബു കല്ലറ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി രതീഷ് ഇ നായര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74816/socially-responsible-writers-must-grow-ahmed-dewar-kovil-perambra)