---
title: "സൗജന്യ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പും രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും രക്തദാനസേന രൂപീകരണവും സംഘടിപ്പിച്ചു "
english_title: "Organized free eye disease screening camp, blood group screening camp and formation of Blood Donation Force"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74856/organized-free-eye-disease-screening-camp-blood-group-screening-camp-and-formation-of-blood-donation-force"
published_at: "2022-10-17T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634cdf999a3f9_1thanal.jpg"
keywords: []
---

# സൗജന്യ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പും രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും രക്തദാനസേന രൂപീകരണവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** സൗജന്യ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പും രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും രക്തദാനസേന രൂപീകരണവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** സൗജന്യ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പും രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും രക്തദാനസേന രൂപീകരണവും സംഘടിപ്പിച്ചു.

തണല്‍ സ്വയം സഹായ സംഘം എരവട്ടൂര്‍, വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പും, ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും രക്തദാനസേന രൂപീകരണവുമാണ് സംഘടിപ്പിച്ചത്.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് രാമചന്ദ്രന്‍ എം.ബി. അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. പ്രേമന്‍ , കെ. നഫീസ, ഡോ: നന്ദിനി (വിഷന്‍ പ്ലസ് പേരാമ്പ്ര), സജിന്‍ (ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പ് ), വി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. ഷിബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം. സുധീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74856/organized-free-eye-disease-screening-camp-blood-group-screening-camp-and-formation-of-blood-donation-force)