---
title: "ഫിഫ വേള്‍ഡ് കപ്പില്‍ ഇനി പേരാമ്പ്രയിലെ പ്രൊഫസറും"
english_title: "Now a professor in Perambra in the FIFA World Cup"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74917/appointed-as-food-safety-officer-for-fifa-world-cup-2022-vk-ramsheed-perambra"
published_at: "2022-10-17T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d204bd9113_1fifa.jpg"
keywords: []
---

# ഫിഫ വേള്‍ഡ് കപ്പില്‍ ഇനി പേരാമ്പ്രയിലെ പ്രൊഫസറും

> **Lead Summary:** **പേരാമ്പ്ര:** ഫിഫ വേള്‍ഡ് കപ്പ് 2022 ലെ ഫുഡ് സേയ്ഫ്റ്റി ഓഫീസറായി വി.കെ. റംഷീദിനെ തെരഞ്ഞെടുത്തു. ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2022 ലെ ഫുഡ് സേയ്ഫ്റ്റി ഓഫീസറായിട്ടാണ് വി.കെ റംഷീദിനെ തെരഞ്ഞെടുത്തത്.

## Article Content

**പേരാമ്പ്ര:** ഫിഫ വേള്‍ഡ് കപ്പ് 2022 ലെ ഫുഡ് സേയ്ഫ്റ്റി ഓഫീസറായി വി.കെ. റംഷീദിനെ തെരഞ്ഞെടുത്തു. ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2022 ലെ ഫുഡ് സേയ്ഫ്റ്റി ഓഫീസറായിട്ടാണ് വി.കെ റംഷീദിനെ തെരഞ്ഞെടുത്തത്.

പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് ഫുഡ് ടെക്‌നോളജി അസിസ്റ്റന്റ് പ്രൊഫസറായ ഇദ്ദേഹം മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്.

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിലെ വിവിധ വേദികളില്‍ 64 ബേച്ചുകളിലായി 32 ടീമുകളാണ് പങ്കെടുക്കുന്നത്. പ്രത്യേക പരിശീലനത്തിനും തയ്യാറെടുപ്പിനുമായി റംഷീദ് ഖത്തറിലെ ഫിഫ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74917/appointed-as-food-safety-officer-for-fifa-world-cup-2022-vk-ramsheed-perambra)