---
title: "വാല്യക്കോട് എയുപി സ്‌കൂള്‍ മികവാര്‍ന്ന വിജയം കരസ്ഥമാക്കി "
english_title: "Valyakode AUP School achieved excellent results"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74978/valyakode-aup-school-achieved-excellent-results"
published_at: "2022-10-17T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d604dab77a_1valia2.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍ മികവാര്‍ന്ന വിജയം കരസ്ഥമാക്കി 

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂള്‍ മികവാര്‍ന്ന വിജയം കരസ്ഥമാക്കി. പേരാമ്പ്ര ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി മേളകളില്‍ മികവാര്‍ന്ന വിജയമാണ് കരസ്ഥമാക്കിയത്.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂള്‍ മികവാര്‍ന്ന വിജയം കരസ്ഥമാക്കി. പേരാമ്പ്ര ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി മേളകളില്‍ മികവാര്‍ന്ന വിജയമാണ് കരസ്ഥമാക്കിയത്.

സാമൂഹ്യ ശാസ്ത്രമേള യുപി വിഭാഗം ഓവറോള്‍, എല്‍പി വിഭാഗം റണ്ണറപ്പ്, ശാസ്ത്രമേള എല്‍പി വിഭാഗം റണ്ണറപ്പ്, ഗണിത ശാസ്ത്രമേള യുപി റണ്ണറപ്പ്, ഗണിത ശാസ്ത്രമേള എല്‍പി റണ്ണറപ്പ്, ഐടി മേളയില്‍ ഡിജിറ്റല്‍ വെയിറ്റിംഗ് ഒന്നാം സ്ഥാനം, പ്രവൃത്തി പരിചയമേള യുപി മൂന്നാം സ്ഥാനം എന്നിവ നേടി.

വിജയികളായ വിദ്യാര്‍ത്ഥികളെ ബാന്റ് വാദ്യത്തിന്റെ അകമ്പടിയില്‍ ഘോഷയാത്രയും അനുമോദനവും സംഘടിപ്പിച്ചു. ടി.പി. സുനില്‍, കെ.കെ. ബിജു, ജുനൈസ്, ടി.കെ. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74978/valyakode-aup-school-achieved-excellent-results)