---
title: "കുട്ടികളിലെ ലഹരി ഉപയോഗം തടയല്‍: ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ "
english_title: "Prevention of drug abuse among children: Student police cadets of Vadakumbhad Higher Secondary School with awareness activities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74989/prevention-of-drug-abuse-among-children-student-police-cadets-of-vadakumbhad-higher-secondary-school-with-awareness-activities"
published_at: "2022-10-17T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d6823134a2_OBIT_CARD_JPG.JPG"
keywords: []
---

# കുട്ടികളിലെ ലഹരി ഉപയോഗം തടയല്‍: ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ 

> **Lead Summary:** **പേരാമ്പ്ര: **സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സ്‌കൂളുകളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

## Article Content

**പേരാമ്പ്ര: **സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സ്‌കൂളുകളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

ചങ്ങരോത്ത് പഞ്ചായത്തില്‍ എസ്.പി.സി പദ്ധതി നിലവിലില്ലാത്ത അഞ്ച് സ്‌കൂളുകള്‍ വീതം ഏറ്റെടുത്താണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ലഹരി ഉപഭോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഓരോ എസ്.പി.സി കേഡറ്റും നൂറു പേരെ ബോധവത്ക്കരിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ എം സജീവ്കുമാര്‍ നിര്‍വ്വഹിച്ചു.

പിടിഎ പ്രസിഡണ്ട് സി.എച്ച് സനൂപ് അദ്യക്ഷനായി. ചടങ്ങില്‍ പ്രധാന അധ്യാപകന്‍ വി അനില്‍, സീനിയര്‍ അസിസ്റ്റന്റ് പി.കെ രവിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരയ ടി.കെ റിയാസ്, കെ.സി സുനിത, എസിപിഒ ഷിജി ബാബു, കമ്പനി കമാന്റര്‍ അന്‍ഷിത്ത് എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പനയും ഉപഭോഗവും കണ്ടെത്താന്‍ എസ്.പി.സി കുട്ടികള്‍ മുന്‍കൈയെടുക്കും. ലഹരിക്ക് അടിമയായ കുട്ടികളെ കണ്ടെത്തി വിമുക്തിയുടെ ഡിഅഡിക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ച് ചികില്‍സ ലഭ്യമാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74989/prevention-of-drug-abuse-among-children-student-police-cadets-of-vadakumbhad-higher-secondary-school-with-awareness-activities)