---
title: "നമുക്കും കൈകോര്‍ക്കാം: ലഹരി വിരുദ്ധ റാലിയും ജാഗ്രതാ സദസ്സും സംഘടിപ്പിച്ച് കാവില്‍ വിഫ "
english_title: "Let's join hands: Anti-drug rally and vigil organized by FIFA in Kavi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75000/lets-join-hands-anti-drug-rally-and-vigil-organized-by-fifa-in-kavi"
published_at: "2022-10-17T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d6fb2d97f0_OBIT_CARD_JPG.JPG"
keywords: []
---

# നമുക്കും കൈകോര്‍ക്കാം: ലഹരി വിരുദ്ധ റാലിയും ജാഗ്രതാ സദസ്സും സംഘടിപ്പിച്ച് കാവില്‍ വിഫ 

> **Lead Summary:** **നടുവണ്ണൂര്‍: **കാവില്‍ കുളിയാപ്പൊയിലില്‍ വിഫ ലഹരി വിരുദ്ധ സ്‌കോഡിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലിയും ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു. കുളിയാപ്പൊയില്‍ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ റാലി പഞ്ചായത്ത് അംഗം കെ.കെ ഷൈമ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍: **കാവില്‍ കുളിയാപ്പൊയിലില്‍ വിഫ ലഹരി വിരുദ്ധ സ്‌കോഡിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലിയും ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു. കുളിയാപ്പൊയില്‍ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ റാലി പഞ്ചായത്ത് അംഗം കെ.കെ ഷൈമ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം ധന്യ സതീശന്‍ റാലിക്ക് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. വെങ്ങളത്ത് കണ്ടിയില്‍ റാലി സമാപിക്കുകയും തുടര്‍ന്ന് ജാഗ്രത സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. നടുവണ്ണൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുധീഷ് ജാഗ്രതാ സദസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

വിഫ പ്രസിഡന്റ് അശ്വിന്‍ പ്രശാന്ത് അദ്ധ്യക്ഷനായി. പരിപാടിയില്‍ പേരാമ്പ്ര എക്‌സൈസ് പ്രിവന്റിംഗ് ഒഫീസര്‍ ജയരാജ് ജാഗ്രതാ പ്രഭാഷണം നടത്തി. നൂറു കണക്കിന് ആളുകളെ സാക്ഷി നിര്‍ത്തി ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. വിഫ സെക്രട്ടറി വിഷ്ണു പ്രസാദ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75000/lets-join-hands-anti-drug-rally-and-vigil-organized-by-fifa-in-kavi)