---
title: "പെരവച്ചേരി-കേളോത്ത് താഴെ നടപ്പാത ഉടന്‍ പൂര്‍ത്തീകരിക്കണം; അത്തൂനി ദേവി ക്ഷേത്ര പരിപാലന സമിതി "
english_title: "Peravacheri-Keloth footpath to be completed soon; Athuni Devi Temple Maintenance Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75004/peravacheri-keloth-footpath-to-be-completed-soon-athuni-devi-temple-maintenance-committee"
published_at: "2022-10-17T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d76e2de692_OBIT_CARD_JPG.JPG"
keywords: []
---

# പെരവച്ചേരി-കേളോത്ത് താഴെ നടപ്പാത ഉടന്‍ പൂര്‍ത്തീകരിക്കണം; അത്തൂനി ദേവി ക്ഷേത്ര പരിപാലന സമിതി 

> **Lead Summary:** **കോട്ടൂര്‍: **പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ അത്തൂനി ദേവി ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന പെരവച്ചേരി - കേളോത്ത് താഴെ നടപ്പാത ഉടന്‍ പൂര്‍ത്തീകരിച്ച് കാല്‍നടയാത്രക്കാര്‍ക്ക് ഗതാഗതയോഗ്യമാക്കണമെന്ന് അത്തൂനി ദേവി ക്ഷേത്ര പരിപാലന സമിതി യോഗം ആവശ്യപ്പെട്ടു.

## Article Content

**കോട്ടൂര്‍: **പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ അത്തൂനി ദേവി ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന പെരവച്ചേരി - കേളോത്ത് താഴെ നടപ്പാത ഉടന്‍ പൂര്‍ത്തീകരിച്ച് കാല്‍നടയാത്രക്കാര്‍ക്ക് ഗതാഗതയോഗ്യമാക്കണമെന്ന് അത്തൂനി ദേവി ക്ഷേത്ര പരിപാലന സമിതി യോഗം ആവശ്യപ്പെട്ടു.

700 മീറ്ററോളം പൂര്‍ത്തീകരിച്ചെങ്കിലും 50 മീറ്റര്‍ ഒന്നും ചെയ്യാതെ കിടക്കുകയാണ്. പൂര്‍ത്തീകരിച്ച ഭാഗം മുകള്‍ ഭാഗം കോണ്‍ഗ്രീറ്റ് ചെയ്യാത്തത് കൊണ്ട് പുല്ല് നിറഞ്ഞ് കിടക്കുകയാണ്.

ഇത് പൂര്‍ത്തീകരിച്ചാല്‍ കേളോത്ത് താഴെയില്‍ നിന്ന് പെരവച്ചേരി റേഷന്‍ ഷോപ്പ്, പെരവച്ചേരി ഗവ എല്‍പി സ്‌ക്കൂള്‍, അംഗന്‍വാടി, അത്തൂനി ദേവി ക്ഷേത്രം, ഗ്രാമോദയ വായനശാല എന്നിവിടങ്ങളില്‍ എത്തിരോന്‍ എളുപ്പമാര്‍ഗ്ഗമാണ്. കൂടാതെ പെരവച്ചേരിയില്‍ നിന്ന് കാല്‍നടയാത്രക്കാര്‍ക്ക് സംസ്ഥാന പാതയിലെ പുതിയപ്പുറത്ത് എത്തിച്ചേരാനും എളുപ്പമാര്‍ഗ്ഗമാണ് ഈ നടപ്പാത.

കൂടാതെ പെരവച്ചേരി വയലില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ സാധനങ്ങള്‍ എത്തിയ്ക്കാനും എളുപ്പമാവും. ഈ നടപ്പാതയുടെ ഓരത്ത് താമസിക്കുന്ന നിത്യരോഗികള്‍, വിഗലാംഗര്‍ എന്നിവരും ഏറെ പ്രയാസമനുഭവിക്കുകയാണ്.

അത്തൂനി ദേവി ക്ഷേത്ര പരിപാലന സമിതി പുതിയ ഭാരവാഹികള്‍: രക്ഷാധികാരികള്‍: എം.ടി കുഞ്ഞനന്തന്‍ നായര്‍, സി.പി .രാഘവന്‍, എം.സി കുഞ്ഞിശങ്കരന്‍ കിടാവ്, പി.പി .കുഞ്ഞികൃഷ്ണന്‍ നായര്‍. പ്രസിഡണ്ട് : സി .സതീശന്‍ വൈസ് പ്രസിഡണ്ട്: വി.പി .രാജന്‍, ജനറല്‍ സെക്രട്ടറി: കെ .അശോകന്‍. ജോയ്ന്റ് സെക്രട്ടറിമാര്‍ :എ .പി.സത്യന്‍, കെ .സാംബശിവന്‍. ട്രഷര്‍: ബിനീഷ് അത്തൂനി എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75004/peravacheri-keloth-footpath-to-be-completed-soon-athuni-devi-temple-maintenance-committee)