---
title: "കെവികെയില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം സംഘടിപ്പിച്ചു "
english_title: "Prime Minister Kisan Samman organized live telecast of the meeting at KVK"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75021/prime-minister-kisan-samman-organized-live-telecast-of-the-meeting-at-kvk"
published_at: "2022-10-17T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d8ae0a76bc_OBIT_CARD_JPG.JPG"
keywords: []
---

# കെവികെയില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കെവികെ പെരുവണ്ണാമൂഴിയില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. കെവികെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ പി രാതാകൃഷ്ണന്‍ അദ്ധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: **കെവികെ പെരുവണ്ണാമൂഴിയില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. കെവികെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ പി രാതാകൃഷ്ണന്‍ അദ്ധ്യക്ഷനായി.

\ചടങ്ങില്‍, ഐഐഎസ്ആര്‍ ഡയരക്ടര്‍ ഡോ. സി.കെ തങ്കമണി മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ.കെ ഐശ്വര്യ, എസ്എംഎസ് കെവികെ സ്വാഗതവും ജയിംസ് എടച്ചേരി, രഘുനാഥന്‍ ചക്കിട്ടപാറ സര്‍വീസ് കോപ്പറെറ്റീവ് ബാങ്ക് എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു. ഡോ പി രാജീവ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, ഐഐഎസ്ആര്‍ നന്ദി പറഞ്ഞു.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റി അന്‍പതോളം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു. തേനീച്ച പരിപാലനം എന്ന വിഷയത്തില്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും ജി.എസ് രാജീവും, കുറ്റിക്കുരുമുളക് കൃഷി എന്ന വിഷയത്തില്‍ കെവികെ എസ്എംഎസ് പി.എസ് മനോജും ക്ലാസ്സുകളെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75021/prime-minister-kisan-samman-organized-live-telecast-of-the-meeting-at-kvk)