---
title: "പേരാമ്പ്ര ജിയുപി സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു"
english_title: "Perampra GUP organized a school arts festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75089/perampra-gup-organized-a-school-arts-festival"
published_at: "2022-10-18T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e4dbbf39f9_1gup.jpg"
keywords: []
---

# പേരാമ്പ്ര ജിയുപി സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ജിയുപി സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു. ഒക്ടോബര്‍ 14,15 തിയ്യതികളിലായാണ് പരിപാടി നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം ദേവനശ്രിയ വിശിഷ്ടാതിഥിയായി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ജിയുപി സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു. ഒക്ടോബര്‍ 14,15 തിയ്യതികളിലായാണ് പരിപാടി നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം ദേവനശ്രിയ വിശിഷ്ടാതിഥിയായി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ, സീനിയര്‍ അസിസ്റ്റന്റ് പി.എം. പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് പി.സി. സജിദാസ് അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപകന്‍ കെ.പി. രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.കെ. റജീന നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75089/perampra-gup-organized-a-school-arts-festival)