---
title: "നബിദിനാഘോഷവും ഇസ്ലാമിക കഥപ്രസംഗവും സംഘടിപ്പിച്ച് അവിടനല്ലൂര്‍ മസ്ജിദുല്‍ ഹുദ മഹല്ല് കമ്മിറ്റി "
english_title: "Huda Mahal Committee of Thinallur Masjid organized Nabi Day celebration and Islamic storytelling."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75175/huda-mahal-committee-of-thinallur-masjid-organized-nabi-day-celebration-and-islamic-storytelling"
published_at: "2022-10-18T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634eb6aef2d83_OBIT_CARD_JPG.JPG"
keywords: []
---

# നബിദിനാഘോഷവും ഇസ്ലാമിക കഥപ്രസംഗവും സംഘടിപ്പിച്ച് അവിടനല്ലൂര്‍ മസ്ജിദുല്‍ ഹുദ മഹല്ല് കമ്മിറ്റി 

> **Lead Summary:** **കൂട്ടാലിട:** അവിടനല്ലൂര്‍ മസ്ജിദുല്‍ ഹുദ മഹല്ല് കമ്മിറ്റി മസ്ജിദ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നബിദിനാഘോഷവും ഇസ്ലാമിക കഥപ്രസംഗവും സംഘടിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ. എം ബഷീര്‍ പതാക ഉയര്‍ത്തി.

## Article Content

**കൂട്ടാലിട:** അവിടനല്ലൂര്‍ മസ്ജിദുല്‍ ഹുദ മഹല്ല് കമ്മിറ്റി മസ്ജിദ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നബിദിനാഘോഷവും ഇസ്ലാമിക കഥപ്രസംഗവും സംഘടിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ. എം ബഷീര്‍ പതാക ഉയര്‍ത്തി.

തുടര്‍ന്ന് മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. തുടര്‍ന്ന് സമ്മാന വിതരണവും സര്‍ട്ടിഫിക്കറ് വിതരണവും നടത്തി. പൊതു സമ്മേളനം ജഅഫര്‍ അസ്ലമി ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായ പി ഇമ്പിച്ചി മമ്മു വെള്ളിയൂര്‍ മസ്ജിദ് പുനര്‍നിര്‍മ്മാണ ഫണ്ടിന്റെ ആദ്യ സംഭാവന നല്‍കി.

മഹല്ല് പ്രസിഡണ്ട് ആലിക്കോയ എം അധ്യക്ഷനായി. ദില്‍ന ഫാത്തിമ എഴുതിയ കയ്യെയുത്തു മാസിക മിര്‍ഷാദ് യമാനി ചാലിയം പ്രകാശനം ചെയ്തു. ചടങ്ങില്‍ അസ്ലമി ബിരുദം നേടിയ ജഅഫര്‍ അസ്ലമിയെ പി ഇമ്പിച്ചി മമ്മുവും നിസ്വാര്‍ത്ഥ സേവനത്തിന് പിഎം ഉണ്ണികൃഷ്ണനെ കേന്ദ്ര മഹല്ല് ഖത്തീബ് അന്‍വര്‍ സാദിഖ് ഫൈസിയും അനുമോദിച്ചു.

അഡ്വ യൂസഫ്, ഷമീറലി യമാനി എന്നിവര്‍ സംസാരിച്ചു. സിറാജ് കാളിയത്ത് സ്വാഗതവും നൗഷാദ് സി. കെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മിര്‍ഷാദ് യമാനി ചാലിയം & പാര്‍ട്ടിയുടെ കഥാപ്രസംഗവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75175/huda-mahal-committee-of-thinallur-masjid-organized-nabi-day-celebration-and-islamic-storytelling)