---
title: "സ്ത്രീ പീഡനകേസില്‍ പാര്‍ട്ടി നടപടി സ്വീകരിച്ച വ്യക്തി പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്ത് തുടരുന്നത് അപമാനകരം: മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി "
english_title: "It is disgraceful that the person who took party action in the women molestation case continues as a panchayat member: Mepayyur Block Congress Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75179/it-is-disgraceful-that-the-person-who-took-party-action-in-the-women-molestation-case-continues-as-a-panchayat-member-mepayyur-block-congress-committee"
published_at: "2022-10-18T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ebb149b33d_OBIT_CARD_JPG.JPG"
keywords: []
---

# സ്ത്രീ പീഡനകേസില്‍ പാര്‍ട്ടി നടപടി സ്വീകരിച്ച വ്യക്തി പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്ത് തുടരുന്നത് അപമാനകരം: മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി 

> **Lead Summary:** **ചെറുവണ്ണൂര്‍**: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസില്‍ വച്ച് കുടുബശ്രീ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും സിപിഎം പേരാമ്പ്ര ഏരിയാകമ്മറ്റി അംഗവുമായ കെ.പി ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ജനപ്രതിനിധി സ്ഥാനത്ത് തുടരുന്നത് അപമാനകരമാണ്.

## Article Content

**ചെറുവണ്ണൂര്‍**: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസില്‍ വച്ച് കുടുബശ്രീ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും സിപിഎം പേരാമ്പ്ര ഏരിയാകമ്മറ്റി അംഗവുമായ കെ.പി ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ജനപ്രതിനിധി സ്ഥാനത്ത് തുടരുന്നത് അപമാനകരമാണ്.

പൊതുജനത്തെ വെല്ലുവിളിച്ച് യാതൊരു മാന്യതയുമില്ലാതെ തല്‍സ്ഥാനത്ത് തുടരാനാണ് കെ.പി ബിജു ശ്രമിക്കുന്നത്. സ്ത്രീകളുടെ മാനം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട മെമ്പര്‍ സത്രീപീഡനകേസില്‍ പ്രതിയായതോടെ തല്‍സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല എന്നും രാജിവെക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി പാര്‍ട്ടി മുന്നോട്ട് പോകാനും മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി തീരുമാനിച്ചു.

യോഗത്തില്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.പി വേണുഗോപാലന്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി ഇ അശോകന്‍ യോഗം ഉദ്ഘാടനം ചെയ്തു. എം.കെ സുരേന്ദ്രന്‍, ആര്‍.പി ഷോഭിഷ്, എ .കെ ഉമ്മര്‍ പൂക്കോട്ട്, ബാബുരാജ് ഇ, ശിവന്‍ പട്ടയാട്ട്, അബ്ദുള്ള, രമേശന്‍ മനത്താനത്ത്, ബാലകൃഷ്ണന്‍ സി, എം.പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75179/it-is-disgraceful-that-the-person-who-took-party-action-in-the-women-molestation-case-continues-as-a-panchayat-member-mepayyur-block-congress-committee)