---
title: "കൊയിലാണ്ടി ഉപജില്ല ശാസ്ത്രമേള: ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി വേളൂര്‍ ജി.എം.യു.പി.സ്‌കൂള്‍"
english_title: "Koilandi Upajilla Science Fair: Vellore GMUP School won overall championship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75193/koilandi-upajilla-science-fair-vellore-gmup-school-won-overall-championship"
published_at: "2022-10-18T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ecd4bb0713_OBIT_CARD_JPG.JPG"
keywords: []
---

# കൊയിലാണ്ടി ഉപജില്ല ശാസ്ത്രമേള: ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി വേളൂര്‍ ജി.എം.യു.പി.സ്‌കൂള്‍

> **Lead Summary:** ** അത്തോളി:** കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളയില്‍ ആകെ 9 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഏഴിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും രണ്ടെണ്ണത്തില്‍ റണ്ണേഴ്‌സ് അപ്പുമായി വേളൂര്‍ ജി.എം.യു.പി.സ്‌കൂളിന്റെ വിജയക്കുതിപ്പ്.

## Article Content

** അത്തോളി:** കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളയില്‍ ആകെ 9 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഏഴിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും രണ്ടെണ്ണത്തില്‍ റണ്ണേഴ്‌സ് അപ്പുമായി വേളൂര്‍ ജി.എം.യു.പി.സ്‌കൂളിന്റെ വിജയക്കുതിപ്പ്.

അത്തോളി ജി.വി.എച്ച്.എസ് നടന്ന മേളയില്‍ പ്രവൃത്തി പരിചയം എല്‍.പി, പ്രവൃത്തിപരിചയം യു.പി, സയന്‍സ് എല്‍.പി., സയന്‍സ് യു.പി, സാമൂഹ്യ ശാസ്ത്രം യു.പി., ഗണിതം യു.പി., ഐടി മേള എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഗണിതം എല്‍.പി, സാമൂഹ്യ ശാസ്ത്രം എല്‍.പി എന്നീ വിഭാഗങ്ങള്‍ റണ്ണേഴ്‌സ് അപ്പ് ആയി.

പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ചിട്ടയായ പരിശീലനം നല്‍കി മേളകളില്‍ പങ്കെടുത്തതാണ് വിജയത്തിന്റെ പിന്നിലെന്ന് അധ്യാപകരും പി.ടി.എ.യും വിലയിരുത്തി. വിജയിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും അനുമോദന സമ്മേളനവും വിജയാഹ്ലാദത്തിന്റെ ഭാഗമായി റാലിയും സംഘടിപ്പിച്ചു.

പി.ടി.എ.പ്രസിഡണ്ട് വി.എം.മനോജ് കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ വിഎം.ഷിജു, പി.ടി.എ, എസ്.എം.സി അംഗങ്ങളായ നൗഫല്‍, സുഗതകുമാരി, പ്രധാന അധ്യാപകന്‍ കെ.സി. മുഹമ്മദ് ബഷീര്‍, അധ്യാപകരായ പി.പി. സീമ, ബി.എസ് ബിന്ദു, പി.കെ സുബിത, പ്രകാശ് ബാബു, ശ്രുതില, ഷിബു ഇടവന, ടി.വി.ബല്‍രാജ്, കെ.രാജു, അബൂബക്കര്‍, വി.പി.സുഷമ, ബബീഷ് കുമാര്‍ കെ.പി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75193/koilandi-upajilla-science-fair-vellore-gmup-school-won-overall-championship)