---
title: "പൊതുജനങ്ങള്‍ക്ക് യുഎച്ച്‌ഐഡി കാര്‍ഡ് വിതരണം ചെയ്ത് നൊച്ചാട് ഗ്രാമപഞ്ചായത്ത് "
english_title: "Nochad gram panchayat distributed UHID card to public"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75395/nochad-gram-panchayat-distributed-uhid-card-to-public"
published_at: "2022-10-19T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635038f566122_OBIT_CARD_JPG.JPG"
keywords: []
---

# പൊതുജനങ്ങള്‍ക്ക് യുഎച്ച്‌ഐഡി കാര്‍ഡ് വിതരണം ചെയ്ത് നൊച്ചാട് ഗ്രാമപഞ്ചായത്ത് 

> **Lead Summary:** ** നൊച്ചാട്: **ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ - ഹെല്‍ത്ത് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി സ്ഥാപനം കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് യുഎച്ച്‌ഐഡി കാര്‍ഡ് വിതരണം ചെയ്തു.

## Article Content

** നൊച്ചാട്: **ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ - ഹെല്‍ത്ത് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി സ്ഥാപനം കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് യുഎച്ച്‌ഐഡി കാര്‍ഡ് വിതരണം ചെയ്തു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചയാത്ത് വൈസ് പ്രസിഡണ്ട് പി.യം കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശോഭനാ വൈശാഖ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.വി ഷിനി, അമ്പിളി കെ, പി.എം രജീഷ്, എച്ച്എംസി മെമ്പര്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫിസര്‍ Dr. റാസിക്ക് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75395/nochad-gram-panchayat-distributed-uhid-card-to-public)