---
title: "രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാരം റീജു ആവളക്ക് "
english_title: "Ravi Areekal Memorial Talent Award to Reeju Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75443/ravi-areekal-memorial-talent-award-to-reeju-avala"
published_at: "2022-10-20T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350e24470f20_1avala.jpg"
keywords: []
---

# രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാരം റീജു ആവളക്ക് 

> **Lead Summary:** **ആവള: **രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാരം റീജു ആവളക്ക് ലഭിച്ചു.

## Article Content

**ആവള: **രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാരം റീജു ആവളക്ക് ലഭിച്ചു.

ആവളയിലെ കലാ-കായിക സാംസ്‌കാരിക പ്രവര്‍ത്തകനും ബ്രദേഴ്‌സ് കലാസമിതിയുടെ സ്ഥാപക അംഗവുമായിരുന്ന രവി അരീക്കലിന്റെ സ്മരണക്കായി ആവള ബ്രദേഴ്‌സ് കലാസമിതി ഏര്‍പ്പെടുത്തിയ രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാരം നാടന്‍ പാട്ട് കലാകാരന്‍ റീജു ആവളക്ക് സമ്മാനിച്ചു.

കലാസമിതി ആവളയില്‍ സംഘടിപ്പിച്ച രവി അരീക്കല്‍ അനുസ്മരണ പരിപാടിയില്‍ വെച്ച് അജയ് ഗോപാല്‍ സബര്‍മതിയാണ് റീജു ആവളക്ക് സമ്മാനിച്ചത്. കലാസമിതി പ്രസിഡന്റ് ടി. രജീഷ് അധ്യക്ഷത വഹിച്ചു. അജയ് ആവള മുഖ്യപ്രഭാഷണം നടത്തി.

ആദില നിബ്രാസ്, എം.എം രഘുനാഥ്, കെ.എം ബിജിഷ എന്നിവരും വി.കെ നാരായണന്‍, വിജയന്‍ ആവള, ജിജോയ് ആവള, കെ. അപ്പുകുട്ടി, കെ. മൊയ്ദീന്‍, വിജീഷ് അവാമി, ഷൈമ സന്തോഷ്, റീജു ആവള എന്നിവര്‍ സംസാരിച്ചു.

കലാസമിതി സെക്രട്ടറി ഷാനവാസ് കൈവേലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി രജീഷ് കണ്ടോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75443/ravi-areekal-memorial-talent-award-to-reeju-avala)