---
title: "കന്നുകാലികളിലെ നാടന്‍ ചികിത്സ പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "Organized a training program on folk remedies in cattle peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75721/organized-a-training-program-on-folk-remedies-in-cattle-peruvannamoozhi"
published_at: "2022-10-21T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352612f7f07c_1peru.jpg"
keywords: []
---

# കന്നുകാലികളിലെ നാടന്‍ ചികിത്സ പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ** പെരുവണ്ണാമൂഴി: **കന്നുകാലികളിലെ നാടന്‍ ചികിത്സ പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

** പെരുവണ്ണാമൂഴി: **കന്നുകാലികളിലെ നാടന്‍ ചികിത്സ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയും സിഒഡി യും (സെന്റര്‍ ഫോര്‍ ഓവര്‍ഓള്‍ ഡെവലപ്പ്‌മെന്റ്‌റ്) സംയുക്തമായി കന്നുകാലികളിലെ നാടന്‍ ചികിത്സ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്.

സിഒഡി കോര്‍ഡിനേറ്റര്‍ ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ കോര്‍ഡിനേറ്റര്‍ റെനി ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. എസ് ഷണ്മുഖവേല്‍ ക്ലാസെടുത്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്പതോളം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75721/organized-a-training-program-on-folk-remedies-in-cattle-peruvannamoozhi)