---
title: "പേരാമ്പ്രയില്‍ യുവജനങ്ങളെ അംഗങ്ങളാക്കും; ഡിവൈഎഫ്‌ഐ "
english_title: "Youth will be made members of Perampra; DYFI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75727/youth-will-be-made-members-of-perampra-dyfi"
published_at: "2022-10-21T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635269f988f3e_1kanv.JPG"
keywords: []
---

# പേരാമ്പ്രയില്‍ യുവജനങ്ങളെ അംഗങ്ങളാക്കും; ഡിവൈഎഫ്‌ഐ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ 38000 യുവജനങ്ങളെ അംഗങ്ങളാക്കാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ 38000 യുവജനങ്ങളെ അംഗങ്ങളാക്കാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചു.

മതനിരപേക്ഷ ഇന്ത്യ സര്‍ഗാത്മക യൗവ്വനം എന്ന മുദ്രാവാക്യം ഉയര്‍ത്തി നടക്കുന്ന ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. ഷഫീഖ് ഉദ്ഘാടനം ചെയ്തു. എം.എം. ജിജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി.കെ. അമര്‍ഷാഹി, ആദിത്യ സുകുമാരന്‍, സി.കെ. രൂപേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75727/youth-will-be-made-members-of-perampra-dyfi)