---
title: "പോലീസ് സ്മൃതി ദിനം; സ്മൃതി ദിന പരേഡും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു "
english_title: "Police Memorial Day; Organized Smriti Day parade and blood donation camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75775/police-memorial-day-organized-smriti-day-parade-and-blood-donation-camp"
published_at: "2022-10-21T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352aa5bd199d_OBIT_CARD_JPG.JPG"
keywords: []
---

# പോലീസ് സ്മൃതി ദിനം; സ്മൃതി ദിന പരേഡും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു 

> **Lead Summary:** **അരിക്കുളം:** ഔദ്യോദിക കൃത്യനിര്‍വ്വഹണത്തിനിടെ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പോലീസ് സ്മൃതി ദിനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ സ്മൃതി ദിന പരേഡും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം:** ഔദ്യോദിക കൃത്യനിര്‍വ്വഹണത്തിനിടെ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പോലീസ് സ്മൃതി ദിനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ സ്മൃതി ദിന പരേഡും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

കീഴരിയൂര്‍ പോലീസ് DHQ പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്മൃതി ദിനപരേഡില്‍ ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി IPS സ്മൃതി മണ്ഡപത്തില്‍ പുഷ്പചകം അര്‍പ്പിച്ചു. ശേഷം പോലീസ് സംഘടനകളുടെ സഹകരണത്തോടെ കോഴിക്കോട് ഗവ.വുമണ്‍ & ചൈല്‍ഡ് ആശുപത്രിയുമായി ചേര്‍ന്ന് DHQ കാമ്പില്‍ വച്ച് നടത്തിയ രക്തദാന ക്യാമ്പില്‍ 60 ഓളം സേനാംഗങ്ങള്‍ രക്തം ദാനം നല്‍കി.

രക്തദാന ക്യാമ്പ് DPC ആര്‍. കറുപ്പസാമി IPS രക്തദാനം നടത്തികൊണ്ട് ഉദ്ഘാടനം ചെയ്തു . അസീഷണല്‍ SP ശ്രീ പ്രദീപ് കുമാര്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഡിസിബി ഹരിദാസന്‍, കെപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് അഭിജിത്ത്, മെഡിക്കല്‍ ഓഫീസര്‍ അഫ്‌സല്‍, സി. ഗഫൂര്‍, രജീഷ് ചേമേരി എന്നിവര്‍ സംസാരിച്ചു.

ഈ മാസം 31 വരെ നീണ്ടു നില്‍ക്കുന്ന സ്മൃതി ദിനാചരണ പരിപാടിയുടെ ഭാഗമായി എസ്പിസി കേഡറ്റുകള്‍ക്കായി പോലീസ് ക്യാമ്പില്‍ വച്ച് ഒക്ടോബര്‍ 22 ന് ആയുധ പ്രദര്‍ശനവും ഒക്ടോബര്‍ 25 ന് ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം പക്കെടുക്കുന്ന മിനിമാരത്തോണ്‍, വിവിധ കായിക മത്സരങ്ങളും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75775/police-memorial-day-organized-smriti-day-parade-and-blood-donation-camp)