---
title: "മുയിപ്പോത്ത് ജില്ലാതല വടം വലി മല്‍സരം ഒക്ടോബര്‍ 23ന് "
english_title: "Muipoth district level rope pulling competition on 23rd October"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75813/muipoth-district-level-rope-pulling-competition-on-23rd-october"
published_at: "2022-10-21T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352d78b52efb_OBIT_CARD_JPG.JPG"
keywords: []
---

# മുയിപ്പോത്ത് ജില്ലാതല വടം വലി മല്‍സരം ഒക്ടോബര്‍ 23ന് 

> **Lead Summary:** ** പേരാമ്പ്ര: **നിധിന്‍ ചന്ദ്രന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും സി.കെ ഇസ്മയില്‍ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി മുയിപ്പോത്ത് ജനകീയ കൂട്ടായ്മയും Gz കാറ്ററിംഗ് സര്‍വ്വീസും സംയുക്താഭിമുഖ്യത്തില്‍ IRE , ജില്ലാ കമ്പവലി അസോസിയേഷന്റെ കീഴിലുള്ള പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന ജില്ലാ തല വടം വലി മത്സരം ഞായറാഴ്ച വൈകിട്ട് 6ന് നിരപ്പം സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര: **നിധിന്‍ ചന്ദ്രന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും സി.കെ ഇസ്മയില്‍ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി മുയിപ്പോത്ത് ജനകീയ കൂട്ടായ്മയും Gz കാറ്ററിംഗ് സര്‍വ്വീസും സംയുക്താഭിമുഖ്യത്തില്‍ IRE , ജില്ലാ കമ്പവലി അസോസിയേഷന്റെ കീഴിലുള്ള പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന ജില്ലാ തല വടം വലി മത്സരം ഞായറാഴ്ച വൈകിട്ട് 6ന് നിരപ്പം സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രത്യേകം സജ്ജമാക്കിയ മായന്‍ കുട്ടി മാസ്റ്റര്‍ സ്മാരക ഫ്‌ലെഡ് ലിറ്റ് സ്റ്റേഡിയ നഗരിയിലാണ് പരിപാടി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മത്സരം ഉദ്ഘാടനം ചെയ്യും.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി പ്രബിത, കേരള പി.എസ്.സി മെമ്പര്‍ വി.ടി.കെ അബ്ദു സമദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പി ദുല്‍ഖില്‍, സിഎം ബാബു, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ സജീവന്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ കെ അജിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.കെ സുബൈദ, എന്‍.ആര്‍ രാഘവന്‍, ആര്‍.പി ഷോഭിഷ്, എന്‍.ടി ഷിജിത്ത്, വിവിധ രാഷ്ട്രിയ- സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

550 കിലോഗ്രാം വിഭാഗത്തിലുള്ള വടം വലി മത്സരത്തിലെ മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് അയ്യങ്കാട്ട് ദാമോദരന്‍ മാസ്റ്ററുടെ സ്മരണയിലും തുടര്‍ന്ന് ശോഭാ വേലായുധന്‍, പെരുവന സൂപ്പി, പടിഞ്ഞാറെ മാവിലാട്ട് കുട്ട്യാലി, ജാസില്‍ ചെട്ട്യാം കണ്ടി എന്നിവരുടെ സ്മരണയിലും ബിലാല്‍ ഇന്റസ്ട്രി മുയിപ്പോത്ത് സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനവും ഉള്‍പ്പടെ ആദ്യ 8 സ്ഥാനക്കാര്‍ക്ക് സമ്മാനം ഉണ്ടായിരിക്കും.

സ്വാഗത സംഘം ഭാരവാഹികളായ കിഷോര്‍ കാന്ത് മുയിപ്പോത്ത്, ഇ.കെ. ഹസ്സന്‍ അഹമ്മദ്, കെ.കെ മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75813/muipoth-district-level-rope-pulling-competition-on-23rd-october)