---
title: "കൂരാച്ചുണ്ട് പള്ളിയില്‍ തിരുനാളിനു കൊടിയേറി "
english_title: "The flag was hoisted in Koorachund church for the festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75818/the-flag-was-hoisted-in-koorachund-church-for-the-festival"
published_at: "2022-10-21T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352ddaadb99e_OBIT_CARD_JPG.JPG"
keywords: []
---

# കൂരാച്ചുണ്ട് പള്ളിയില്‍ തിരുനാളിനു കൊടിയേറി 

> **Lead Summary:** **കൂരാച്ചുണ്ട്:** കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോനയുടെ കുരിശു പള്ളിയായ പതിയില്‍ കപ്പേളയില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് തുടക്കമായി. വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ കൊടിയേറ്റി.

## Article Content

**കൂരാച്ചുണ്ട്:** കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോനയുടെ കുരിശു പള്ളിയായ പതിയില്‍ കപ്പേളയില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് തുടക്കമായി. വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ കൊടിയേറ്റി.

തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന എന്നിവക്ക് ഫാ.ജോണ്‍സ് പുല്‍പറമ്പില്‍ കാര്‍മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. പയസ് നെല്ലിയാനി, ഫാ.തോമസ് പുലയന്‍പറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും വൈകിട്ട് 4ന് ജപമാല, 4.30 വിശുദ്ധ കുര്‍ബാന എന്നിവയുണ്ടാകും. തിരുന്നാള്‍ 29ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75818/the-flag-was-hoisted-in-koorachund-church-for-the-festival)