---
title: "ലൈംഗിക പീഡനക്കേസ്; എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ പൊലീസിന് മുന്നില്‍ ഹാജരായി "
english_title: "Sexual harassment case; Writer Civic Chandran appeared before the police"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75895/sexual-harassment-case-writer-civic-chandran-appeared-before-the-police"
published_at: "2022-10-22T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63539e5d189a4_1sivic.jpg"
keywords: []
---

# ലൈംഗിക പീഡനക്കേസ്; എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ പൊലീസിന് മുന്നില്‍ ഹാജരായി 

> **Lead Summary:** **കൊയിലാണ്ടി:** ലൈംഗികപീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ പൊലീസിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ പത്തരയോടെ കൊയിലാണ്ടി പൊലീസിന് മുമ്പാകെയാണ് സിവിക് ചന്ദ്രന്‍ ഹാജരായത്.

## Article Content

**കൊയിലാണ്ടി:** ലൈംഗികപീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ പൊലീസിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ പത്തരയോടെ കൊയിലാണ്ടി പൊലീസിന് മുമ്പാകെയാണ് സിവിക് ചന്ദ്രന്‍ ഹാജരായത്.

2020 ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് ഹാജരായത്. ഒരു ലക്ഷം രൂപയും രണ്ടു പേരുടെ ആള്‍ജാമ്യത്തിലും സിവിക് ചന്ദ്രന് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു. എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു.

ഈ കേസില്‍ ഡിവൈഎസ്പിക്ക് മുമ്പാകെ സിവിക് ചന്ദ്രന്‍ ഈ മാസം 25ന് ഹാജരാവും. സിവിക് ചന്ദ്രനെതിരെ ആദ്യത്തെ പീഡന കേസ് രജിസ്റ്റര്‍ ചെയ്യുന്നത് 2022 ജൂലായ് 15നാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75895/sexual-harassment-case-writer-civic-chandran-appeared-before-the-police)