---
title: "കായണ്ണ മാട്ടനോട് ആള്‍ദൈവം ചമഞ്ഞ് ചൂഷണം: ചാരുപറമ്പിലേക്ക് നാളെ സര്‍വ്വകക്ഷി മാര്‍ച്ച് "
english_title: "Exploitation of the godman to Kayanna Matan: All party march to Charuparm tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75971/exploitation-of-the-godman-to-kayanna-matan-all-party-march-to-charuparm-tomorrow"
published_at: "2022-10-22T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635401715738a_OBIT_CARD_JPG.JPG"
keywords: []
---

# കായണ്ണ മാട്ടനോട് ആള്‍ദൈവം ചമഞ്ഞ് ചൂഷണം: ചാരുപറമ്പിലേക്ക് നാളെ സര്‍വ്വകക്ഷി മാര്‍ച്ച് 

> **Lead Summary:** ** പേരാമ്പ്ര:** കായണ്ണ ഗ്രാമപഞ്ചായത്തിലെ മാട്ടനോട് ചാരുപറമ്പില്‍ ആള്‍ദൈവ പ്രവര്‍ത്തനം നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവര്‍ത്തി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കായണ്ണയിലെ സര്‍വ്വകക്ഷി നേതൃത്വത്തില്‍ നാളെ രാവിലെ 9 മണിക്ക് ചാരുപറമ്പിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.

## Article Content

** പേരാമ്പ്ര:** കായണ്ണ ഗ്രാമപഞ്ചായത്തിലെ മാട്ടനോട് ചാരുപറമ്പില്‍ ആള്‍ദൈവ പ്രവര്‍ത്തനം നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവര്‍ത്തി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കായണ്ണയിലെ സര്‍വ്വകക്ഷി നേതൃത്വത്തില്‍ നാളെ രാവിലെ 9 മണിക്ക് ചാരുപറമ്പിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.

സാധാരണക്കാരനായിരുന്ന ഇയാള്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആള്‍ദൈവമായി മാറുന്നത്. ഉറഞ്ഞുതുള്ളിയുള്ള പ്രവചനങ്ങളും മൃഗബലിയും ചികിത്സയും തുടങ്ങിയതോടെ ഇതരദേശങ്ങളില്‍ നിന്നും ആളുകള്‍ വരികയും ഇങ്ങനെയെത്തുന്നവര്‍ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.

എട്ടുമാസം മുമ്പ് യുവതിയെ തട്ടിക്കൊണ്ടുപോയി അനധികൃതമായി താമസിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിട്ടുമുണ്ട് ഇയാളെ. ഇപ്പോള്‍ വീണ്ടു ആ പ്രവര്‍ത്തനവുമായി ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന രീതിയില്‍ ഗുണ്ടകളെ ഇറക്കുകയും ചെയ്യുന്നതിനെതിരെ പോലീസ് ശക്തമായി നടപടി സ്വീകരിക്കണമെന്ന് സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി അദ്ധ്യക്ഷനായി. കെ.കെ. നാരായണന്‍, കെ.വി. ബിന്‍ഷ, ജയപ്രകാശ് കായണ്ണ, എം.കെ ബാലകൃഷ്ണന്‍, എ.സി.സതി, പി.കെ. അബ്ദുള്‍സലാം, സി. പ്രകാശന്‍, രാജന്‍ കോറോത്ത്, എന്‍.പി.ഗോപി, ബാബു കുതിരോട്ട്, രാജഗോപാലന്‍, കവിലിശ്ശേരി, പി.പി.ഭാസ്‌കരന്‍, എന്‍.ചോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75971/exploitation-of-the-godman-to-kayanna-matan-all-party-march-to-charuparm-tomorrow)