---
title: "നൊച്ചാട് ഹൈസ്‌കൂളിലെ അതിക്രമം: സംയുക്ത സ്റ്റാഫ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു"
english_title: "Atrocities in Nochad High School: Joint Staff Association strongly condemns"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75975/atrocities-in-nochad-high-school-joint-staff-association-strongly-condemns"
published_at: "2022-10-22T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354067c012ba_OBIT_CARD_JPG.JPG"
keywords: []
---

# നൊച്ചാട് ഹൈസ്‌കൂളിലെ അതിക്രമം: സംയുക്ത സ്റ്റാഫ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു

> **Lead Summary:** ** പേരാമ്പ്ര :** നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് സ്റ്റഡി ലീവിലുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പുറമെ നിന്നുള്ള ആളുകളെയും കൂട്ടി പൊതു പരീക്ഷയുടെ ചോദ്യപേപ്പര്‍ സൂക്ഷിക്കുന്ന പ്രിന്‍സിപ്പാളിന്റെ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയും പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അസഭ്യവര്‍ഷം നടത്തുകയും കയ്യേറ്റം ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതായി സംയുക്ത സ്റ്റാഫ് അസോസിയേഷന്‍ ആരോപിച്ചു.

## Article Content

** പേരാമ്പ്ര :** നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് സ്റ്റഡി ലീവിലുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പുറമെ നിന്നുള്ള ആളുകളെയും കൂട്ടി പൊതു പരീക്ഷയുടെ ചോദ്യപേപ്പര്‍ സൂക്ഷിക്കുന്ന പ്രിന്‍സിപ്പാളിന്റെ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയും പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അസഭ്യവര്‍ഷം നടത്തുകയും കയ്യേറ്റം ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതായി സംയുക്ത സ്റ്റാഫ് അസോസിയേഷന്‍ ആരോപിച്ചു.

സംഭവത്തില്‍ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേര്‍ന്ന സംയുക്ത സ്റ്റാഫ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ കെ സമീര്‍, ഹെഡ് മാസ്റ്റര്‍ അബ്ദുറഹിമാന്‍, സ്റ്റാഫ് സെക്രട്ടറി ഡോ. കെ.വി അബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75975/atrocities-in-nochad-high-school-joint-staff-association-strongly-condemns)