---
title: "ഡല്‍ഹിയില്‍ നടന്ന അഗ്രി സ്റ്റാര്‍ട്ടര്‍പ്പ് കോണ്‍ക്ലേവ് കിസാന്‍ സമ്മേളനത്തില്‍ പേരാമ്പ്ര സ്വദേശികളും "
english_title: "The natives of Perampra also participated in the Agri Startup Conclave Kisan Conference held in Delhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75979/the-natives-of-perampra-also-participated-in-the-agri-startup-conclave-kisan-conference-held-in-delhi"
published_at: "2022-10-22T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63540b07cff03_OBIT_CARD_JPG.JPG"
keywords: []
---

# ഡല്‍ഹിയില്‍ നടന്ന അഗ്രി സ്റ്റാര്‍ട്ടര്‍പ്പ് കോണ്‍ക്ലേവ് കിസാന്‍ സമ്മേളനത്തില്‍ പേരാമ്പ്ര സ്വദേശികളും 

> **Lead Summary:** **പേരാമ്പ്ര: **ഡല്‍ഹിയില്‍ നടന്ന അഗ്രി സ്റ്റാര്‍ട്ടര്‍പ്പ് കോണ്‍ക്ലേവ് കിസാന്‍ സമ്മേളനത്തില്‍ പേരാമ്പ്ര സ്വദേശികളും. കോഴിക്കോട് ജില്ലയില്‍ നിന്ന് കര്‍ഷകരായ പേരാമ്പ്ര കീഴലത് കാര്‍ഷിക നഴ്‌സറി കുഞ്ഞിരാമന്‍, സ്റ്റാലിന്‍ എം എന്നിവരാണ് ഡല്‍ഹില്‍ സമ്മേളനത്തില്‍ പങ്കെടുത്തത്.

## Article Content

**പേരാമ്പ്ര: **ഡല്‍ഹിയില്‍ നടന്ന അഗ്രി സ്റ്റാര്‍ട്ടര്‍പ്പ് കോണ്‍ക്ലേവ് കിസാന്‍ സമ്മേളനത്തില്‍ പേരാമ്പ്ര സ്വദേശികളും. കോഴിക്കോട് ജില്ലയില്‍ നിന്ന് കര്‍ഷകരായ പേരാമ്പ്ര കീഴലത് കാര്‍ഷിക നഴ്‌സറി കുഞ്ഞിരാമന്‍, സ്റ്റാലിന്‍ എം എന്നിവരാണ് ഡല്‍ഹില്‍ സമ്മേളനത്തില്‍ പങ്കെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന ഡല്‍ഹിയിലെ ഐഎആര്‍ഐ മേള ഗ്രൗണ്ടില്‍ അഗ്രി സ്റ്റാര്‍ട്ടര്‍പ്പ് കോണ്‍ക്ലേവ് കിസാന്‍ സമ്മേളനത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പതിനഞ്ചോളം കര്‍ഷകരാണ് പങ്കെടുത്തത്.

ഓരോ ജില്ലകളില്‍ നിന്നും ഓരോ കര്‍ഷകരെയാണ് ഈ സമ്മേളനത്തിനായി തെരഞ്ഞെടുത്തത്. ഓരോരുത്തരും അതാത് ജില്ലകളില്‍ മറ്റു കര്‍ഷകരില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ കാര്‍ഷികമേഖലയില്‍ അഭിമാനപൂര്‍വ്വം എടുത്തുപറയാവുന്ന വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. തങ്ങളുടെ കാര്‍ഷിക മേഖലയില്‍ മികവ് തെളിയിച്ച കര്‍ഷകരാണ് ഇവര്‍ ഓരോരുത്തരും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75979/the-natives-of-perampra-also-participated-in-the-agri-startup-conclave-kisan-conference-held-in-delhi)