---
title: "ലഹരി എന്ന വിപത്ത്: എക്‌സൈസ് വകുപ്പും റോട്ടറി ക്ലബും സംയുക്തമായി പേരാമ്പ്രയില്‍ ദീപം തെളിയിച്ചു "
english_title: "Drunkenness: Excise Department and Rotary Club jointly held a candlelight vigil in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/75986/drunkenness-excise-department-and-rotary-club-jointly-held-a-candlelight-vigil-in-perampra"
published_at: "2022-10-22T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635417578fd76_OBIT_CARD_JPG.JPG"
keywords: []
---

# ലഹരി എന്ന വിപത്ത്: എക്‌സൈസ് വകുപ്പും റോട്ടറി ക്ലബും സംയുക്തമായി പേരാമ്പ്രയില്‍ ദീപം തെളിയിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും സമൂഹത്തില്‍ നിന്ന് ലഹരി എന്ന മഹാ വിപത്തിനെ പിഴുതെറിയാനും പുതുതലമുറകളില്‍ ലഹരിക്കെതിരെ അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടിയും എക്‌സൈസ് വകുപ്പും റോട്ടറി ക്ലബും സംയുക്തമായി ലഹരിക്കെതിരെയുള്ള ദീപം തെളിയിക്കല്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും സമൂഹത്തില്‍ നിന്ന് ലഹരി എന്ന മഹാ വിപത്തിനെ പിഴുതെറിയാനും പുതുതലമുറകളില്‍ ലഹരിക്കെതിരെ അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടിയും എക്‌സൈസ് വകുപ്പും റോട്ടറി ക്ലബും സംയുക്തമായി ലഹരിക്കെതിരെയുള്ള ദീപം തെളിയിക്കല്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ചു.

കേരള സര്‍ക്കാര്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തോട്ടാകെ എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന ലഹരിക്കെതിരായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പേരാമ്പ്രയില്‍ ദീപം തെളിയിക്കല്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷനായി. പേരാമ്പ്ര റോട്ടറി ക്ലബ് പ്രസിഡന്റ് പി.പി. രാജബാലന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.പി. സുധീപ് കുമാര്‍ സ്വാഗതവും റോട്ടറി ക്ലബ് സെക്രട്ടറി ജയരാജന്‍ കല്‍പകശേരി നന്ദിയും പറഞ്ഞു. വ്യാപാരികളും രാഷ്ട്രീയ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/75986/drunkenness-excise-department-and-rotary-club-jointly-held-a-candlelight-vigil-in-perampra)