---
title: "തൊഴിലുറപ്പ് പദ്ധതിയില്‍ പൊതു സംവാദത്തിന് മുന്നണികള്‍ തയ്യാറാവണം: വി.വി രാജന്‍"
english_title: "Fronts should be ready for public debate on employment guarantee scheme: VV Rajan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76045/fronts-should-be-ready-for-public-debate-on-employment-guarantee-scheme-vv-rajan"
published_at: "2022-10-23T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354ca9cb0162_OBIT_CARD_JPG.JPG"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയില്‍ പൊതു സംവാദത്തിന് മുന്നണികള്‍ തയ്യാറാവണം: വി.വി രാജന്‍

> **Lead Summary:** ** പേരാമ്പ്ര:** തൊഴിലുറപ്പ് പദ്ധതിയില്‍ നുണപ്രചരണം നടത്താതെ എല്‍ഡിഎഫ് യുഡിഎഫ് പൊതു സംവാദത്തിന് തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി രാജന്‍ ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വേതന വര്‍ദ്ധന ഉള്‍പ്പെടെ നിരവധി കാര്യമാണ് തൊഴിലുറപ്പില്‍ വച്ചത്.

## Article Content

** പേരാമ്പ്ര:** തൊഴിലുറപ്പ് പദ്ധതിയില്‍ നുണപ്രചരണം നടത്താതെ എല്‍ഡിഎഫ് യുഡിഎഫ് പൊതു സംവാദത്തിന് തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി രാജന്‍ ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വേതന വര്‍ദ്ധന ഉള്‍പ്പെടെ നിരവധി കാര്യമാണ് തൊഴിലുറപ്പില്‍ വച്ചത്.

കേരളത്തിലെ സാധാരണ ജനങ്ങളില്‍ മോദി സര്‍ക്കാറിന് അനുകൂലമായ മനോഗതി വളരുന്നതില്‍ വിളറിപൂണ്ട മുന്നണികള്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് വി.വി രാജന്‍ കുറ്റപ്പെടുത്തി.

ബിജെപി പേരമ്പ്ര മണ്ഡം ജനറല്‍ സെക്രട്ടറിയായിരുന്ന ടി.കെ ബാലന്‍ അനുസ്മരണ ദിനത്തില്‍ മുയിപ്പോത്ത് നടന്ന ജനകിയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.വി രാജന്‍. കെ.ടി വിനോദന്‍ അദ്ധ്യക്ഷനായി.

എം മോഹനന്‍, കെ.കെ രജീഷ്, ജയപ്രകാശ് കായണ്ണ, എം പ്രകാശന്‍, തറമല്‍ രാഗേഷ്, ടി.എം ഹരിദാസ്, കെ.പി.ടി വല്‍സലന്‍, പി.എം സജീവന്‍, ഇ.സി. അഭിലാഷ്, ശ്രീഗേഷ് കുട്ടോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76045/fronts-should-be-ready-for-public-debate-on-employment-guarantee-scheme-vv-rajan)