---
title: "കായണ്ണയില്‍ വിവാദ ആള്‍ ദൈവത്തിന്റെ വീട്ടിലേക്ക് സര്‍വ്വകക്ഷി നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് "
english_title: "Mass march led by all parties to the house of the controversial person in Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76060/mass-march-led-by-all-parties-to-the-house-of-the-controversial-person-in-kayanna"
published_at: "2022-10-23T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354d6832c7a3_OBIT_CARD_JPG.JPG"
keywords: []
---

# കായണ്ണയില്‍ വിവാദ ആള്‍ ദൈവത്തിന്റെ വീട്ടിലേക്ക് സര്‍വ്വകക്ഷി നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് 

> **Lead Summary:** **പേരാമ്പ്ര: **വിവാദ ആള്‍ ദൈവം പേരാമ്പ്ര കായണ്ണയില്‍ ചാരു രവി നടത്തുന്ന ദുരാചാര കേന്ദ്രം അടച്ചു പൂട്ടുക എന്ന ആവശ്യവുമായി രവിയുടെ വീട്ടിലേക്ക് സര്‍വ്വകക്ഷി നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര: **വിവാദ ആള്‍ ദൈവം പേരാമ്പ്ര കായണ്ണയില്‍ ചാരു രവി നടത്തുന്ന ദുരാചാര കേന്ദ്രം അടച്ചു പൂട്ടുക എന്ന ആവശ്യവുമായി രവിയുടെ വീട്ടിലേക്ക് സര്‍വ്വകക്ഷി നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി.

പേരാമ്പ്ര, കൂരാച്ചുണ്ട് , മേപ്പയ്യൂർ പൊലീസ് ഇൻസ്പക്ടർമാരായ എം. സജീവ് കുമാർ , കെ.പി. സുനിൽകുമാർ , കെ. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മാർച്ച് തടഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു.

കായണ്ണപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി മാര്‍ച്ച് ഉദ്ഘാനം ചെയ്തു.

സാധാരണക്കാരനായിരുന്ന ഇയാള്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആള്‍ദൈവമായി മാറുന്നത്. ഉറഞ്ഞുതുള്ളിയുള്ള പ്രവചനങ്ങളും മൃഗബലിയും ചികിത്സയും തുടങ്ങിയതോടെ ഇതരദേശങ്ങളില്‍ നിന്നും ആളുകള്‍ വരികയും ഇങ്ങനെയെത്തുന്നവര്‍ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു എന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായിരുന്നു.

എട്ടുമാസം മുമ്പ് ജുബനൈൽ ജസ്റ്റിസ് നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിട്ടുമുണ്ട് ഇയാളെ.

ഇപ്പോള്‍ വീണ്ടു ആ പ്രവര്‍ത്തനവുമായി ജനങ്ങളുടെ സൈ്ര്യ ജീവിതം തകര്‍ക്കുന്ന രീതിയില്‍ ഗുണ്ടകളെ ഇറക്കുകയും ചെയ്യുന്നതിനെതിരെ പോലീസ് ശക്തമായി നടപടി സ്വീകരിക്കണമെന്നും സര്‍വ്വകക്ഷി നേതൃത്വം ആവശ്യപ്പെട്ടു.

എ.സി സതി അധ്യക്ഷയായി. എം.കെ ബാലകൃഷ്ണന്‍, എന്‍.പി ബാബു, എ.സി ബാലകൃഷ്ണന്‍, എന്‍ ചോയി, രാജേഷ് കായണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76060/mass-march-led-by-all-parties-to-the-house-of-the-controversial-person-in-kayanna)