---
title: "ജനജാഗ്രത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിള്‍ സൈക്കിള്‍ റാലി "
english_title: "Vadakumpat Higher Secondary School cycle rally as part of public awareness anti-drug campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76079/vadakumpat-higher-secondary-school-cycle-rally-as-part-of-public-awareness-anti-drug-campaign"
published_at: "2022-10-23T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354f0002172b_OBIT_CARD_JPG.JPG"
keywords: []
---

# ജനജാഗ്രത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിള്‍ സൈക്കിള്‍ റാലി 

> **Lead Summary:** **പേരാമ്പ്ര: **നാളത്തെ കേരളം ലഹരിവിമുക്ത നവ കേരളം' ജനജാഗ്രത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജനജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ചെറിയകുമ്പളം മുതല്‍ കടിയങ്ങാട് വരെ നടത്തിയ സൈക്കിള്‍ റാലി പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

## Article Content

**പേരാമ്പ്ര: **നാളത്തെ കേരളം ലഹരിവിമുക്ത നവ കേരളം' ജനജാഗ്രത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജനജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ചെറിയകുമ്പളം മുതല്‍ കടിയങ്ങാട് വരെ നടത്തിയ സൈക്കിള്‍ റാലി പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

ചടങ്ങില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍.ബി കവിത, പിടിഎ പ്രസിഡണ്ട് സി.എച്ച് സനൂപ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍ അഭിജിത്ത് സ്വാഗതവും സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വി അനില്‍ നന്ദിയും പറഞ്ഞു. എസ്പിസി, എന്‍എസ്എസ്, സ്‌കൗട്ട് & ഗൈഡ്സ്, ജെആര്‍സി വളണ്ടിയര്‍മാരാണ് റാലിയില്‍ പങ്കെടുത്തത്. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ലാഷ് മൊബ് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76079/vadakumpat-higher-secondary-school-cycle-rally-as-part-of-public-awareness-anti-drug-campaign)