---
title: "പേരാമ്പ്ര അഗ്‌നിരക്ഷാസേന സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "Perambra Fire Brigade organized a safety awareness class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76117/perambra-fire-brigade-organized-a-safety-awareness-class"
published_at: "2022-10-23T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63551c1e95160_1kkkkk.JPG"
keywords: []
---

# പേരാമ്പ്ര അഗ്‌നിരക്ഷാസേന സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര**: പേരാമ്പ്ര അഗ്‌നിരക്ഷാസേന സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുഭിക്ഷാ എരവട്ടൂര്‍ യൂണിറ്റിലെ ജീവനക്കാര്‍ക്കായാണ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര**: പേരാമ്പ്ര അഗ്‌നിരക്ഷാസേന സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുഭിക്ഷാ എരവട്ടൂര്‍ യൂണിറ്റിലെ ജീവനക്കാര്‍ക്കായാണ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.

സുഭിക്ഷാ ജീവനക്കാര്‍ക്ക് പേരാമ്പ്ര അഗ്‌നിരക്ഷാനിലയം അഗ്‌നി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും, ഫയര്‍ എക്സ്റ്റിംഗുഷര്‍ ഉപയോഗരീതികളെകുറിച്ചും, പാചകവാതകത്തിന്റെ സുരക്ഷിത ഉപയോഗക രീതികളെകുറിച്ചും പ്രായോഗിക പരിശീലനം നല്‍കി.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി. പ്രേമന്‍ , ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസ്സര്‍ (ഡ്രൈവര്‍) പി.വി. മനോജ് എന്നിവര്‍ ക്ലാസ്സുകളെടുത്തു.

സുഭിക്ഷാ ഡയരക്ടര്‍മാരായ കെ.ഷൈനി, മൈമുന ബഷീര്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ നടന്ന പരിപാടിയില്‍ മുപ്പതോളം ജീവനക്കാര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76117/perambra-fire-brigade-organized-a-safety-awareness-class)