---
title: "കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ക്ക് പിണറായി കുഴലൂതുന്നു; അഡ്വ. കെ. പ്രവീണ്‍ കുമാര്‍ "
english_title: "Pinarayi trumpets the misdeeds of the central government; Adv. K. Praveen Kumar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76238/pinarayi-trumpets-the-misdeeds-of-the-central-government-adv-k-praveen-kumar"
published_at: "2022-10-24T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63562970b5c4c_1_congres.jpg"
keywords: []
---

# കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ക്ക് പിണറായി കുഴലൂതുന്നു; അഡ്വ. കെ. പ്രവീണ്‍ കുമാര്‍ 

> **Lead Summary:** **പേരാമ്പ്ര**: കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും സംസ്ഥാന സര്‍ക്കാരും പിണറായി വിജയനും കുഴലൂത്ത് നടത്തുകയാണ് ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര**: കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും സംസ്ഥാന സര്‍ക്കാരും പിണറായി വിജയനും കുഴലൂത്ത് നടത്തുകയാണ് ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനം അഞ്ചാം പീടികയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിജു കെ ദാസ് അധ്യക്ഷത വഹിച്ചു.

കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, ഇ.വി. രാമചന്ദ്രന്‍, രാജന്‍ മരുതേരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, ജാഥ ലീഡര്‍ മണ്ഡലം പ്രസിഡന്റ് പി.എം. പ്രകാശന്‍, ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ പ്രസിഡന്റ് അഡ്വ. സുധിന്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.

മണ്ഡലം ഭാരവഹികളായ ഒ.എം. രാജന്‍, എ. ഗോവിന്ദന്‍, വി.വി. ദിനേശന്‍, സി.കെ. അജീഷ്, പി. മൂസക്കുട്ടി, അഡ്വ. അനില്‍ കുമാര്‍, കെ. കുഞ്ഞബ്ദുള്ള, ഇ.ടി. ഹമീദ്, റഫീഖ് കല്ലോത്ത്, ജയദാസന്‍ ചെമ്മാട്ട്, മിന കുഞ്ഞമ്മദ്, ഗീത കല്ലായി എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ കേന്ദ്രങ്ങളില്‍ ആര്‍.പി. രവീന്ദ്രന്‍, ജിതേഷ് മുതുകാട്, അശോകന്‍ മുതുകാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76238/pinarayi-trumpets-the-misdeeds-of-the-central-government-adv-k-praveen-kumar)