---
title: "സംയുക്ത ട്രേഡ് യൂണിയന്‍ തൊഴിലാളി സമരം ആരംഭിച്ചു "
english_title: "The combined trade union workers started strike mandhankavu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76293/the-combined-trade-union-workers-started-strike-mandhankavu"
published_at: "2022-10-24T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635660f293bc2_1dharna.jpg"
keywords: []
---

# സംയുക്ത ട്രേഡ് യൂണിയന്‍ തൊഴിലാളി സമരം ആരംഭിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍:** മന്ദങ്കാവ് വെബ് കോ വേര്‍ ഹൗസിന് മുന്നില്‍ സംയുക്ത ട്രേഡ് യൂണിയന്‍ തൊഴിലാളി സമരം ആരംഭിച്ചു.

## Article Content

**നടുവണ്ണൂര്‍:** മന്ദങ്കാവ് വെബ് കോ വേര്‍ ഹൗസിന് മുന്നില്‍ സംയുക്ത ട്രേഡ് യൂണിയന്‍ തൊഴിലാളി സമരം ആരംഭിച്ചു.

മന്ദങ്കാവില്‍ പുതുതായി ആരംഭിച്ച ബിവറേജ് കോര്‍പറേഷന്റെ ഗോഡൗണിന് മുമ്പിലാണ് ഐഎന്‍ടിയുസി, എസ്ടിയു, എഐടിയുസി, ബിഎംഎസ് എന്നീ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല തൊഴിലാളി സമരം ആരംഭിച്ചത്.

എം. സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ടി.കെ. റഷീദ് അധ്യക്ഷത വഹിച്ചു. എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ജോലി ഉറപ്പാക്കുക, അനധികൃത നിയമനം റദ്ദാക്കുക, ഏകപക്ഷീയമായ നിയമനം ഒഴിവാക്കുക, തുല്യ നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് സമരം നടത്തുന്നത്.

എ.കെ. ശ്രീജിത്ത്, സത്യന്‍ കുളിയാ പൊയില്‍, എ.സി. വിനോദ്, രാജന്‍, രോഷ്മ, ബഷീര്‍ കുന്നുമ്മല്‍, ഷമീര്‍ കണ്ണാട്ട്, കെ.കെ. ഷാജി, യു.കെ. ബബീഷ്, എം.സി.കെ. സാദത്ത്, അജിത്ത് കാവില്‍, വി.കെ. റൗഫല്‍, സി.കെ. സജി, എന്‍. കാദര്‍, പി.എം. ബിജു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76293/the-combined-trade-union-workers-started-strike-mandhankavu)