---
title: "വിദ്യാരംഗം കലാസാഹിത്യവേദി പേരാമ്പ്ര ഉപജില്ല സര്‍ഗ്ഗോത്സവം കൂത്താളിയില്‍ നടന്നു "
english_title: "Vidyarangam Kalasahityavedi Perampra Upazila Sarggotsavam held at Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76351/vidyarangam-kalasahityavedi-perampra-upazila-sarggotsavam-held-at-koothali"
published_at: "2022-10-24T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356a2c60fde7_OBIT_CARD_JPG.JPG"
keywords: []
---

# വിദ്യാരംഗം കലാസാഹിത്യവേദി പേരാമ്പ്ര ഉപജില്ല സര്‍ഗ്ഗോത്സവം കൂത്താളിയില്‍ നടന്നു 

> **Lead Summary:** **പേരാമ്പ്ര**: വിദ്യാരംഗം കലാസാഹിത്യവേദി പേരാമ്പ്ര ഉപജില്ല സര്‍ഗ്ഗോത്സവം കൂത്താളി വിഎച്ച്എസ്സ്എസ്സില്‍ നടന്നു. സാഹിത്യകാരനും അധ്യാപകനുമായ പി സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എഇഒ ലത്തീഫ് കരയത്തൊടി അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര**: വിദ്യാരംഗം കലാസാഹിത്യവേദി പേരാമ്പ്ര ഉപജില്ല സര്‍ഗ്ഗോത്സവം കൂത്താളി വിഎച്ച്എസ്സ്എസ്സില്‍ നടന്നു. സാഹിത്യകാരനും അധ്യാപകനുമായ പി സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എഇഒ ലത്തീഫ് കരയത്തൊടി അധ്യക്ഷനായി.

പേരാമ്പ്ര ബേ്‌ളാക്ക് മെംബര്‍ സി.എം സനാതനന്‍ ഉപഹാരസമര്‍പ്പണം നടത്തി. യു.പി വിഭാഗത്തില്‍ പഞ്ചായത്ത്തല ശില്പശാലയില്‍ വിജയികളായവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സ്‌കൂള്‍ തലത്തില്‍ വിജയികളായവരും ആണ് ശില്പശാലയില്‍ പങ്കെടുത്തത്.

കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ്കുമാര്‍, ചെയര്‍പേഴ്‌സണ്‍ രാജശ്രീ, ബിപിസി നിദ വി.പി, കൂത്താളി വിഎച്ച്എസ്സ്എസ്സ് പ്രിന്‍സിപ്പല്‍ എ.ജെ ശ്രീജ, ഹെഡ്മിസ്ട്രസ്സ് സുജാത പി, കെ.വി പ്രമോദ്, കെ.പി രാജന്‍, എ ബാലചന്ദ്രന്‍, കെ ഷാജിമ, കെ.കെ ശ്രീജിത്ത്, വി.കെ സൗമ്യ, തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ ഷിബിത സ്വാഗതവും ബി.ബി ബിനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76351/vidyarangam-kalasahityavedi-perampra-upazila-sarggotsavam-held-at-koothali)