---
title: "മലയളികളുടെ അഭിമാനമായി മാറിയ ചക്കിട്ടപ്പാറ സ്വദേശി നയന ജെയിംസ് "
english_title: "Nayana James, a native of Chakkittapara, who has become the pride of Malayalis"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76427/nayana-james-a-native-of-chakkittapara-who-has-become-the-pride-of-malayalis"
published_at: "2022-10-25T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63576f48f38ff_1_nayana.jpg"
keywords: []
---

# മലയളികളുടെ അഭിമാനമായി മാറിയ ചക്കിട്ടപ്പാറ സ്വദേശി നയന ജെയിംസ് 

> **Lead Summary:** **പേരാമ്പ്ര**: കേരളത്തിനു വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടി മലയളികളുടെ അഭിമാനമായി മാറി ചക്കിട്ടപ്പാറ സ്വദേശി നയന ജെയിംസ്.

## Article Content

**പേരാമ്പ്ര**: കേരളത്തിനു വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടി മലയളികളുടെ അഭിമാനമായി മാറി ചക്കിട്ടപ്പാറ സ്വദേശി നയന ജെയിംസ്.

ഗുജറാത്തില്‍ നടന്ന 36-ാം മത് ദേശീയ ഗെയിംസില്‍ വനിതകളുടെ ലോംഗ് ജമ്പില്‍ കേരളത്തിനു വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടി മലയളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നയന ജെയിംസ്.

പേരാമ്പ്ര ചക്കിട്ടപ്പാറ സ്വദേശിയായ നയന ജെയിംസിന് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്വല സ്വീകരണം നല്‍കി.

ബ്ലോക്ക് ഭാരവാഹികളായ എം.എം. ജിജേഷ്, വി.കെ. അമര്‍ഷാഹി, ആദിത്യ സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി സ്വീകരിച്ചു. സി.കെ. രൂപേഷ് അധ്യക്ഷത വഹിച്ചു. പി.സി. സജിദാസ്, ബിനില്‍ രാജ്, അഖിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76427/nayana-james-a-native-of-chakkittapara-who-has-become-the-pride-of-malayalis)