---
title: "പാലിയേറ്റീവ്  പ്രവര്‍ത്തനം വിപുലീകരിക്കാന്‍; എസ്സ്‌വൈഎസ്സ് മന്തി ചലഞ്ച് "
english_title: "to extend palliative care; SYS Manthi Challenge kottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/76466/to-extend-palliative-care-sys-manthi-challenge-kottur"
published_at: "2022-10-25T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357912a3f605_1manthi.jpg"
keywords: []
---

# പാലിയേറ്റീവ്  പ്രവര്‍ത്തനം വിപുലീകരിക്കാന്‍; എസ്സ്‌വൈഎസ്സ് മന്തി ചലഞ്ച് 

> **Lead Summary:** **കോട്ടൂര്‍ :** പാലിയേറ്റീവ് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ എസ്സ്‌വൈഎസ്സ് മന്തി ചലഞ്ച് സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച് വരുന്ന കുന്നരംവെള്ളി എസ്സ്‌വൈ എസ്സ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**കോട്ടൂര്‍ :** പാലിയേറ്റീവ് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ എസ്സ്‌വൈഎസ്സ് മന്തി ചലഞ്ച് സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച് വരുന്ന കുന്നരംവെള്ളി എസ്സ്‌വൈ എസ്സ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കിടപ്പ് രോഗികളെ സഹായിക്കാന്‍ പാലീയേറ്റീവ് പ്രവര്‍ത്തനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായാണ് മന്തി ചലഞ്ചും സംഘടിപ്പിച്ചത്. നാട്ടുകാരുടെയും പ്രവാസി സുഹൃത്തുകളുടെയും സഹകരണത്തോടെയാണ് എസ്സ്‌വൈഎസ്സ് സാന്ത്വന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നത്.

സാന്ത്വനം കുന്നരംവെള്ളി ചെയര്‍മാന്‍ ജബ്ബാര്‍ ഹാജി പുതിയപ്പുറം ,കണ്‍വീനര്‍ യൂസുഫ് ലതീഫി , സെക്രട്ടറി പി.ടി. നിസാര്‍, മന്തി ചലഞ്ച് സ്വാഗതസംഘം ചെയര്‍മാന്‍ വി.പി. ഇസ്മായില്‍ മുസ്ലിയാര്‍ , കെ .കെ. അഷറഫ് , വി.കെ .മുഹമ്മദ് , എസ്സ് വെഎസ്സ് യൂണിറ്റ് പ്രസിഡന്റ് സജീര്‍ കുന്നരം വെള്ളി , ടി.കെ. അര്‍ഷാദ് , ഷമീര്‍ കുന്നരംവെള്ളി , നാസര്‍ മുസലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/76466/to-extend-palliative-care-sys-manthi-challenge-kottur)